പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയ്ക്ക് സ്വീകരണം നല്‍കി




നഗരസഭ രൂപീകൃതമായിട്ട് 75 വര്‍ഷം പൂര്‍ത്തിയായ അവസരത്തില്‍ ആദ്യമായി അധികാരത്തിലെത്തിയ സി.പി.ഐ.(എം) ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയ്ക്ക് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ പാലാ യൂണിറ്റ് സ്വീകരണം നല്‍കി. 

നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സിസിലി പി. അദ്ധ്യക്ഷത വഹിച്ചു. ജീവനക്കാര്‍ നല്‍കി സ്‌നേഹോപഹാരത്തിന് നന്ദി പറഞ്ഞ ചെയര്‍പേഴ്‌സണ്‍ നഗരസഭയുടെ വികസനകാര്യങ്ങളിലും പൊതുജനങ്ങള്‍ക്ക് സേവനം കാര്യക്ഷമമായി നല്‍കുന്നതിനും എല്ലാ ജീവനക്കാരുടെയും ഭാഗത്തുനിന്നും പിന്തുണയുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു.



 

 നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും നഗരസഭയുടെ തനത് ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും കൗണ്‍സിലിന് പിന്തുണ നല്‍കണമെന്നം നഗരസഭയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ പരമാവധി ശ്രമിക്കുമെന്നും യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സി.പി.ഐ.(എം) പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. ബിനു പുളിക്കക്കണ്ടം പറഞ്ഞു. 

 

 

കെ.എം.സി.എസ്.യു കോട്ടയം-ഇടുക്കി ജില്ലാ കമ്മറ്റിയംഗങ്ങളായ എം.എം. സുമേഷ്, ഗീത, കെ.സി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ബിജോയ് ടി.പി. സ്വാഗതവും പി.എ. വിഷ്ണു നന്ദിയും പറഞ്ഞു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments