ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം തിങ്കളാഴ്ച പാലായില്‍



അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ സമ്മേളനം ഐ.എന്‍.ടി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പാലാ ടോംസ് ചേംബര്‍ ഓഡിറ്റോറിയത്തില്‍ നടത്തും. 

 


 

അനുസ്മരണ സമ്മേളനം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി. കോട്ടയം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി. നേതാക്കള്‍ പങ്കെടുക്കും. 



സമ്മേളനം വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ ഐ.എന്‍.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ജോയി സ്‌കറിയ, ആര്‍. സജീവ്, പ്രേംജി ആര്‍., ഷോജി ഗോപി, സണ്ണി മുണ്ടനാട്ട്, ഹരിദാസ് അടമത്തറ, പ്രേംജിത്ത് ഏര്‍ത്തയില്‍, ഇ.എസ്. രാജപ്പന്‍, ഷാജി ആന്റണി, ഷാജി വാക്കപ്പലം, ജേക്കബ് കുന്നപ്പള്ളില്‍, പി.കെ. മോഹന്‍കുമാര്‍, ബെന്നി മറ്റം എന്നിവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments