ഏറ്റുമാനൂര്‍ വൈ.എം.സി.എ.10-ാമത് വാര്‍ഷികവും കുടുംബസംഗമവും സെപ്റ്റംബർ 24- ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം ആറ്മണിയ്ക്ക് റോട്ടറി ക്ലബ്ബ് ഹാളില്‍ എസ്.എം.വൈ.എം.ഗ്ലോബല്‍ഡയറക്ടറും ക്രിസ്തുരാജ് പള്ളി സഹവികാരിയുമായ റവ.ഫാ.ജേക്കബ്ബ് ചക്കാത്ര ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സജിജെയിംസ് അധ്യക്ഷതവഹിക്കും.വൈ.എം.സി.എ.സബ്ബ് റീജണല്‍ ചെയര്‍മാന്‍ ജോമി കുര്യക്കോസ്,കണ്‍വീനര്‍ ജോബി ജെയ്ക്ക് ജോര്‍ജ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ഉന്നതവിജയം കരസ്ഥമാക്കിയവരെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലിജോര്‍ജ് ആദിക്കും. സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ബിജുകുമ്പിക്കന്‍,കൗണ്‍സിലര്‍ സിബിചിറയില്‍, അനില്‍നെല്‍സ് സഖറിയാ എന്നിവര്‍ പ്രസംഗിക്കും.
കഴിഞ്ഞ 10-വര്‍ഷമായി സാമൂഹ്യസേവനരംഗത്ത് സജീവമായി പ്രവര്‍ത്തനം നടത്തുന്ന സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികള്‍ വാര്‍ഷികയോഗത്തില്‍ തീരുമാനിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സെക്രട്ടറി സജി മാത്യു വല്ലാത്തറ, സജിജെയിംസ് ,എ.ജെ.തോമസ്‌കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



0 Comments