ഈരാറ്റുപേട്ട നടയ്ക്കല്‍ സഫാനഗര്‍ മാങ്കുഴയ്ക്കല്‍ പരേതനായ അബ്ദുല്‍ കരീമിന്റെ മകന്‍ ഷിഹാബ് (41) വാഹന അപകടത്തില്‍ മരിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 5 ന് ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ നടയ്ക്കല്‍ ബറക്കാത്ത് മഹല്ലിന് സമീപം ഷിഹാബ് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ച് റോഡില്‍ വീണ ഷിഹാബിനെ ഇതു വഴി വന്ന ലോറിയിടിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം തെള്ളകത്തെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടു കൂടി മരണപെടുകയായിരുന്നു.
ഇദ്ദേഹം ഈരാറ്റുപേട്ട കാരയ്ക്കാട് യു.പി.സ്‌കൂളിലെ ബസ് ഡ്രൈവറായിരുന്നു. ഭാര്യ: അമീന. മക്കള്‍: മുഹമ്മദ് അര്‍ഷദ്, മുഹമ്മദ് മുഹിദ്ദീന്‍, ഹാദിയ, ഹര്‍ഷിയ. ഈരാറ്റുപേട്ട പുത്തന്‍ പള്ളി കബര്‍സ്ഥാനില്‍ കബറടക്കി.




0 Comments