സൗജന്യ നേത്രചികിത്സാ ക്യാമ്പ് നാളെ



മിത്രബന്ധു ഫൗണ്ടേഷന്റെയും തൊടുപുഴ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പ് നാളെ രാവിലെ 9 മുതല്‍ പാലാ വെള്ളാപ്പാട് മിത്രബന്ധു നിധി ലിമിറ്റഡ് ഹാളില്‍ നടത്തും.
  

ക്യാമ്പും ചികിത്സയും സൗജന്യമാണ്. ആദ്യം ബുക്ക് ചെയുന്ന 150 പേര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. 



രാവിലെ 9 ന് മിത്രബന്ധു നിധി ലിമിറ്റഡ് ചെയര്‍മാന്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഹല്യ ഫൗണ്ടേഷന്‍ പി.ആര്‍.ഒ. ജേക്കബ് സാജ്, ഡോ. ഫെബാ മേരി, മിത്ര ബന്ധു നിധി ലിമിറ്റഡ് എം.ഡി. പ്രസാദ് കൃഷ്ണന്‍, ഡയറക്ടര്‍മാരായ സതീഷ് ചന്ദ്രന്‍, ജയപ്രകാശ്, ബിന്ദു മോഹന്‍, ഡിവിഷണല്‍ മാനേജര്‍ റെജി ജി, പാലാ ബ്രാഞ്ച് മാനേജര്‍ രണ്‍ദീപ് ജി മീനാഭവന്‍, അസിസ്റ്റന്റ് മാനേജര്‍ ഔസേപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590020227 എന്ന നമ്പറില്‍ ബന്ധപ്പെടണം.  






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments