കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും വീണ് വീട്ടമ്മക്ക് പരിക്കേറ്റു. പാലാ സെന്റ് തോമസ് പ്രസിന് മുന്‍ഭാഗത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
കാഞ്ഞിരമറ്റം പാലക്കല്‍ ബിന്നി സ്‌കറിയായ്ക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സ്റ്റോപ്പില്‍ എത്തുന്നതിന് മുന്‍പ് ഡോര്‍ തുറന്ന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു.
ഇവരുടെ ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമറ്റത്തുനിന്നും പാലായിലേക്ക് വരികയായിരുന്നു കെ.എസ്.ആര്‍.ടി.സി.



0 Comments