സി പി എം ലെ ചില നേതാക്കളുമായും ഇടതു മുന്നണിയുമായും സ്വതന്ത്ര മുന്നണിയ്ക്ക് അവിശുദ്ധ ബന്ധമെന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി... കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഡി .വൈ . എഫ് ഐ. സമ്മേളനത്തിന് വിട്ടു കൊടുത്തത് ഒടുവിലത്തെ "കളി" .... ഇനി ഈ പണി നടക്കില്ലെന്നും നേതാക്കൾ.... ഇന്ന് ചേർന്ന കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ പ്രമേയത്തിൻ്റെ പൂർണ്ണ കുറിപ്പ് "യെസ് വാർത്ത " പുറത്തു വിടുന്നു



സി പി എം ലെ ചില  നേതാക്കളുമായും ഇടതു മുന്നണിയുമായും സ്വതന്ത്ര മുന്നണിയ്ക്ക് അവിശുദ്ധ ബന്ധമെന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി... കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഡി .വൈ . എഫ്  ഐ. സമ്മേളനത്തിന് വിട്ടു കൊടുത്തത് ഒടുവിലത്തെ "കളി" .... ഇനി ഈ പണി നടക്കില്ലെന്നും നേതാക്കൾ.... ഇന്ന് ചേർന്ന കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ പ്രമേയത്തിൻ്റെ പൂർണ്ണ കുറിപ്പ് "യെസ് വാർത്ത " പുറത്തു വിടുന്നു  

സുനിൽ പാലാ 

05/07/2026ൽ  ചേർന്ന കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച് ഭൂരിപക്ഷ അഭിപ്രായ ഐക്യത്തോടെ പാസാക്കുന്ന പ്രമേയം

അവതാരകൻ: തോമസുകുട്ടി നെച്ചിക്കാട്

വിഷയം:  പാലാ നഗരസഭാ ഭരണത്തിൽ  സ്വതന്ത്ര മുന്നണിയുമായുള്ള പങ്കാളിത്തം സംബന്ധിച്ച്

പാലാ നഗരസഭയിൽ സ്വതന്ത്ര മുന്നണിക്ക് നൽകിവന്ന പിന്തുണ പിൻവലിക്കണമെന്നാണ്  മണ്ഡലം കമ്മിറ്റി യോഗത്തിന്റെ പൊതുവികാരം.  ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം സംഘടിപ്പിക്കുവാൻ  പാലാ നഗരസഭയുടെ  നിയന്ത്രണത്തിനുള്ള കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡ്  വിട്ടുകൊടുക്കരുത് എന്ന കോൺഗ്രസ്  പാർട്ടിയുടെ നിലപാട് ഔപചാരികമായിത്തന്നെ സ്വതന്ത്ര മുന്നണിയെ അറിയിച്ചിരുന്നതാണ്. 


എന്നാൽ ഇത് അംഗീകരിക്കാതെ സിപിഎം നേതാക്കളുടെ താൽപര്യത്തിന് അനുസൃതമായി വിഷയം ചർച്ച ചെയ്ത കൗൺസിലിൽ നിന്നും ബോധപൂർവ്വം വിട്ടു നിൽക്കുകയും,  ഭരണമുന്നണിക്ക് യോഗത്തിൽ ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തിൽ വോട്ടെടുപ്പിന് ചെയർപേഴ്സൺ അനുമതി നൽകിക്കൊണ്ട് സ്റ്റാൻഡ് വിട്ട് കൊടുക്കുവാൻ ഉള്ള തീരുമാനം  കൗൺസിൽ യോഗം സ്വീകരിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്ത നടപടികൾ  സ്വതന്ത്ര മുന്നണി അംഗങ്ങൾ കോൺഗ്രസിനോട് കാണിച്ച രാഷ്ട്രീയ വഞ്ചനയാണ്.


സിപിഎം നേതാക്കളുമായും ഇടതുമുന്നണിയുടെ നേതാക്കളുമായി അവിശുദ്ധമായ രാഷ്ട്രീയ സഖ്യത്തിൽ ഏർപ്പെടുന്ന സ്വതന്ത്ര മുന്നണിയുടെ തുടർച്ചയായ നിലപാടുകൾ  മൂലം അവരോടൊപ്പം ഭരണത്തിൽ പങ്കാളികളായി  മുന്നോട്ട് നീങ്ങിയാൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ വിശ്വാസ്യതയ്ക്കും അന്തസ്സിനും  കോട്ടം ഏൽപ്പിക്കുമെന്നാണ്  വിഷയം ചർച്ച ചെയ്യുവാനായി ഇന്ന് ചേർന്ന് യോഗത്തിന്റെ വിലയിരുത്തൽ.


ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പാലാ നഗരസഭയിൽ  യുഡിഎഫ് മുന്നണിയുടെ ഭാഗമല്ലാതെ സ്വതന്ത്ര നിലപാടുകളും ആയി മുന്നോട്ടുപോകുന്ന സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കണം എന്ന പ്രമേയം അംഗീകരിച്ച് പാസാക്കുന്നു.  പ്രമേയത്തിൻറെ പകർപ്പ്  കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി, ജില്ലാ കോൺഗ്രസ് കമ്മിറ്റി,  കെപിസിസി അധ്യക്ഷൻമാർക്ക്  ഉടനടി എത്തിച്ചു കൊടുക്കുവാനും തീരുമാനം എടുത്തു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments