സൈബര്‍ സുരക്ഷാ ക്ലാസ് നടത്തി




രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ  എന്‍എസ്എസ്സിന്റെ ആഭിമുഖ്യത്തില്‍ വോളന്റിയര്‍മാര്‍ക്കായി സൈബര്‍ സുരക്ഷയെക്കുറിച്ച് ക്ലാസെടുത്തു. രാമപുരം സി.ഐ.  അഭിലാഷ്  കുമാര്‍ ക്ലാസ് നയിച്ചു.

സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം കുട്ടികളുടെ ഇടയില്‍ കൂടുതലാണെന്നും ചുറ്റും ചതിക്കുഴികള്‍ ഒരുക്കി കെണിയില്‍പ്പെടുത്താന്‍ വിധ്വംസക  ശക്തികള്‍  കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


 

ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മെല്‍വിന്‍ കെ. അലക്‌സ്, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments