ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വിശേഷാല്‍ കര്‍ക്കിടക ദിവസ പൂജയ്ക്ക് 17-ാം തീയതി തുടക്കമാകും.
ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, 9 ന് പ്രസാദ വിതരണം എന്നിവയും വൈകിട്ട് രാമായണ പാരായണം, ദീപാരാധന, ചുറ്റുവിളക്ക് എന്നിവയും നടക്കും.
കര്‍ക്കിടക മാസത്തിലെ ശനിയാഴ്ചകളില്‍ നവഗ്രഹ ക്ഷേത്രത്തില്‍ വിശേഷാല്‍ നവഗ്രഹ പൂജയും ശനീശ്വര പൂജയുമുണ്ട്. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. കര്‍ക്കിടക ദിവസപൂജയും നവഗ്രഹപൂജയും നടത്താനാഗ്രഹിക്കുന്ന ഭക്തര്‍ 9745260444 ഫോണ്‍ നമ്പരില്‍ മുന്‍കൂട്ടി ബുക്കുചെയ്യണം.

ഓഗസ്റ്റ് 12 ന് കര്‍ക്കിടക വാവുബലിയോടനുബന്ധിച്ചും വിശേഷാല്‍ പൂജകള്‍ നടക്കും. ഇതുസംബന്ധിച്ച് ചേര്‍ന്ന ആലോചനായോഗത്തില്‍ ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, ദിലീപ് ആരത്തുങ്കല്‍, ഭാസ്‌കരന്‍ നായര്‍ കൊടുങ്കയം, ബാബു പുന്നത്താനം, റ്റി.എസ്. ശിവദാസ്, പ്രസന്നകുമാര്‍, ഗോപകുമാര്‍, അജിത് പുളിക്കല്‍, എസ്. അഭിനവ്കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)

0 Comments