മലങ്കര മീനച്ചില്‍ കുടിവെള്ള പദ്ധതി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെ കൂടി ഉള്‍പെടുത്തണം




മീനച്ചില്‍ താലൂക്കിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മലങ്കര മീനച്ചില്‍ കുടിവെള്ളപദ്ധതിയില്‍ ഈരാറ്റുപേട്ട മുനിസിപ്പല്‍ പ്രദേശത്തെ കൂടി ഉള്‍പെടുത്തണമെന്ന് യുഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മറ്റി യോഗം ആവശ്യപെട്ടു.


ഏഴു ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈപ്രദേശത്ത് നാല്‍പ്പതിനാ യിരത്തോളം ജനങ്ങളാണ് തിങ്ങിപാര്‍ക്കുന്നത് അമ്പതുവര്‍ഷത്തിലേറെ പഴക്കമുള്ള രണ്ട് കടിവെള്ളപദ്ധതികളാണ് ഇവിടെയുള്ളത്. മീനച്ചില്‍ നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് ഈ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. 


വേനല്‍ ആരംഭ ത്തില്‍തന്നെ നദിയിലെ വെള്ളം വറ്റിതുടങ്ങും. വേനല്‍കാലത്ത് കുടിവെള്ള ത്തിനായി ഇവിടത്തെ ജനങ്ങള്‍ ഏറെ ക്ലേശിക്കുന്നു. ഏറെ ജനവാസ മുള്ള ഈപ്രദേശത്തെ മാത്രം അവഗണിച്ചത് പുന പരിശോധിക്കണമെന്നും യോഗം ആവശ്യപെട്ടു.

യു ഡി എഫ് ഈരാറ്റുപേട്ട മണ്ഡലം ചെയര്‍മാന്‍ പിഎച്ച് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.



മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുഹ്‌റാ അബ്ദുല്‍ഖാദര്‍ വൈസ് ചെയര്‍മാന്‍ അഡ്വ. വിഎം മുഹമ്മദ് ഇല്യാസ് ,കെ എ മുമ്മദ് അഷറഫ് എം പി സലീം,റാസി ചെറിയവല്ലം, കെ എ മുഹമ്മദ് ഹാഷിം അനസ് നാസര്‍, വിപി ലത്തീഫ്,അന്‍വര്‍ അലിയാര്‍,സാദിഖ് മറ്റ കൊമ്പനാല്‍, റസീം മുതുകാട്ടില്‍, എസ് എം കബീര്‍ ,സിറാജ് കണ്ടത്തില്‍ ഹസീബ് വെളിയത്ത് എന്നിവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments