ഭാര്യാ പിതാവിനെ കൊലപ്പെടുത്തി മരുമകന്‍. പിന്നാലെ ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
വഴിക്കടവ് മരുത ആനാടിയില്‍ പ്രഭാകരനാണ് മരിച്ചത്. പ്രതി വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
ഇന്ന് ഉച്ചയോടെ മരുത മദ്ദളപ്പാറയില്‍ പ്രഭാകരന്റെ വീട്ടില്‍ വച്ചാണ് സംഭവം. കുടുംബ വഴക്കാണ് ആക്രമണത്തിനു പിന്നില്‍ എന്നാണ് പ്രാഥമിക വിവരം.
കുറച്ചു നാളായി മനോജിന്റെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ് താമസം. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മധ്യസ്ഥ ചര്‍ച്ചകളും നടന്നിരുന്നു. പിന്നാലെയാണ് കൊലപാതകം.




0 Comments