മീനച്ചിൽ താലുക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെ 86-ാമത് വാർഷിക പൊതുയോഗം എൻ.എസ്. എസ്. ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡന്റുമായ CP ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി പി.എം. പ്രകാശ് കുമാർ വാർക്ഷിക റിപ്പോർട്ടും വരവു ചെലവു കണക്കുകളും 2023-24 വർഷത്തെ 3 കോടി 39 ലക്ഷത്തി മുപ്പതിനായിരത്തിനാനൂറ്റി തൊണ്ണുറ്റി ആറ് രൂപ വരവും
3 കോടി 39 ലക്ഷത്തിഇരുപത്തൊമ്പതിനായിരത്തി അഞ്ഞൂറ്റിഎഴുപത്തിയഞ്ച് രൂപ ചെലവും 921 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റും അവതരിപ്പിച്ചു.യോഗം ഐക്യകണ്ഠേന പാസാക്കി.
സ്ത്രീസംരംഭങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സാമുഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്ന കാര്യങ്ങളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിട്ടുളളത്. യൂണിയൻ വൈസ് പ്രസിഡന്റ് PS ഷാജികുമാർ മുഖ്യപ്രഭാഷണം നടത്തി.
പാലാ നിവാസികളുടെ ചിരകാല അഭിലാഷമായ ചെത്തിമറ്റം പന്ത്രണ്ടാം മൈല്‍ ബൈപ്പാസ് പണി പൂർത്തികരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുവേണ്ടി കേന്ദ്ര-കേരള സർക്കാരുകൾക്ക് സമർപ്പിക്കുന്നതിനുള്ള പ്രമേയവും യോഗം പാസാക്കി.
കടപ്പാട്ടൂർ ഹിന്ദു ദേവസ്വം സെക്രട്ടറി സുരേന്ദ്രൻ നായർക്കുള്ള യൂണിയന്റെ ആദരവും നൽകി. യൂണിയൻ സെക്രട്ടറി സ്വാഗതവും എൻ.എസ്.എസ്. ഇൻസ്പെക്ടർ PM ജയറാം നന്ദിയും പറഞ്ഞു



0 Comments