ഗാന്ധിസ്‌ക്വയറില്‍ ഗാന്ധിസ്മൃതിയും പുഷ്പാര്‍ച്ചനയും തിങ്കളാഴ്ച



ഗാന്ധി ജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാനിയിലെ ഗാന്ധി സ്‌ക്വയറില്‍ ഗാന്ധിസ്മൃതിയും പുഷ്പാര്‍ച്ചനയും തിങ്കളാഴ്ച നടക്കും.

രാവിലെ 8.30 ന് മാണി സി കാപ്പന്‍ എം.എല്‍.എ ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍, വിവിധ സന്നദ്ധ സാംസ്‌കാരിക സാമൂഹിക, രാഷ്ട്രീയ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തും. 



വൈകിട്ട് 5.30 വരെ പൊതുജനങ്ങള്‍ക്കു മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ആദരവ് അര്‍പ്പിക്കുന്നതിനായി സൗകര്യം ഗാന്ധിസ്‌ക്വയറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു വൈസ് ചെയര്‍മാന്‍ ഡോ. സിന്ധുമോള്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍ എന്നിവര്‍ അറിയിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments