സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓണം ക്യാമ്പ് സംഘടിപ്പിച്ചു.



ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ക്കായി ത്രിദിന ഓണം ക്യാമ്പ് സംഘടിപ്പിച്ചു.

'ചലഞ്ച് ദ ചാലഞ്ചേഴ്‌സ്' എന്ന പ്രമേയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എസ്പിസി സൂപ്പര്‍ സീനിയര്‍ കേഡറ്റ് അമിതാ ഫാത്തിമ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്പിസി സംസ്ഥാന ക്യാമ്പ് അനുഭവങ്ങളും എസ് പി സി കാലത്തെ ഓര്‍മ്മകളും പങ്കുവെച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം പി ലീന അധ്യക്ഷത വഹിച്ചു. എസ് പി സി മുന്‍ സി.പി.ഒ. അന്‍സാര്‍ സാര്‍  മുഖ്യപ്രഭാഷണം നടത്തി.

ഓണാഘോഷ പരിപാടികളോടെയാണ് ക്യാമ്പിന്റെ ഒന്നാം ദിവസം ആരംഭിച്ചത്. ആറ് സെക്ഷനുകളിലായി പരേഡ് പരിശീലനം, ഡിബേറ്റ്, ഗ്രൂപ്പ് ചര്‍ച്ചകള്‍, ഫീല്‍ഡ് വിസിറ്റ്, സുസ്ഥിര വികസന മാതൃകകള്‍ തയ്യാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.



ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായി സമീപത്തെ വിനോദസഞ്ചാര കേന്ദ്രമായ അയ്യന്‍പാറയില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി സുധാകരന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.



സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട പഠന ചര്‍ച്ചകള്‍ക്ക് പ്രമുഖ ട്രെയിനര്‍ സുഹൈല്‍ വാഫിയും സുസ്ഥിര വികസന മാതൃകയുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ റമീസ് പി എസ്, എ.സി.പി.ഒ ഷമീന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പിന്റെ ഭാഗമായി പച്ചക്കറിത്തോട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

അധ്യാപകരായ മുഹമ്മദ് ലൈസല്‍, മാഹിന്‍ സി എച്ച്, സൈനബ ഫാസില്‍, നിഷിദമോള്‍ വി എ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments