സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി അധ്യാപകദിനത്തിൽ സ്നേഹ പൊതി നല്കുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ അധ്യാപകരും അനധ്യാപകരും.
സ്കൂളിലെ അധ്യാപകരും അനധ്യാപകരും മണിയംകുളം രക്ഷാ ഭവനിലെ സഹോദരങ്ങൾക്കാണ് ഉച്ച ഊണ് നല്കുന്നത്. തുടർന്ന് പതിനൊന്ന് മണിക്ക് പാരിഷ് ഹാളിൽ ഗുരുവന്ദനം പോഗ്രാം നടക്കും.
സ്കൂളിലെ മുഴുവൻ അധ്യാപകർക്കും വിദ്യാർത്ഥികൾ ഗുരുവന്ദനം അർപ്പിക്കും. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാ. തോമസ് കട്ടിപ്പറമ്പിൽ, ഹെഡ്മാസ്റ്റർ സാബു മാത്യു, പിടിഎ പ്രസിഡന്റ് ജിജി വെട്ടത്തേൽ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് മുൻ ഹെഡ് മാസ്റ്റർമാരായ വി.വി. ഫിലിപ്പ്, പോൾ തോമസ്, വാർഡ് മെമ്പറും മുൻ ഹെഡ് മാസ്റ്ററുമായ രമേശ് ഇലവുങ്കൽ എന്നിവരെ പൊന്നാടയണിച്ച് ആദരിക്കും. തുടർന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കലാപരിപാടികൾ നടക്കും.




0 Comments