രാമപുരം സ്‌കൂളില്‍ പൊന്നോണം ക്യാമ്പോണം നടത്തി.





കാലം മാറി, കഥ മാറി. വിസ്മയങ്ങളുടെ ലോകത്തേയ്ക്ക് കുട്ടികളെ നയിച്ച ഡിജിറ്റല്‍ ഓണാഘോഷ ക്യാമ്പിന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ തുടക്കമായി.

സ്‌ക്രാച്ച് ഉപയോഗിച്ചുള്ള ചെണ്ടമേളവും പ്രോഗ്രാമിംഗ് അധിഷ്ഠിത അത്തപ്പൂക്കളവും അനിമേഷന്‍ ഊഞ്ഞാലാട്ടവുമെല്ലാം വിരല്‍ത്തുമ്പിലൊതുക്കി കൊച്ചുപ്രതിഭകള്‍ വിസ്മയം തീര്‍ത്തു. 


കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ സാബു തോമസ് നിര്‍വ്വഹിച്ചു. 


ക്യാമ്പ് റിസോഴ്‌സ്‌പേഴ്‌സണ്‍ എബി ജോണ്‍ ക്ലാസ് നയിച്ചു. ലിറ്റില്‍ കൈറ്റ്‌സ് മാസ്റ്റഴ്‌സായ ദിനേശ് സെബാസ്റ്റ്യന്‍, നിജോമി പി. ജോസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments