കോതമംഗലം രൂപത യുവജന കലോത്സവം സമാപിച്ചു



യുവദീപ്തി കെ.സി.വൈ.എം കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ കൊച്ചിയുടെ സഹകരണത്തോടെ അരങ്ങ് 2023 രൂപത കലോത്സവം സമാപിച്ചു.

വ്യാഴാഴ്ച്ച മൂവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്‌കൂളിലായിരുന്നു പരിപാടികള്‍ നടത്തിയത്. സമാപനസമ്മേളനം രൂപത ഡയറക്ടര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 


കെ.സി.വൈ.എം കോതമംഗലം രൂപത പ്രസിഡന്റ് ജെറിന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കലോത്സവ വേദികളില്‍ സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായുള്ള ലക്കി ഡ്രോ നടത്തപ്പെട്ടു.

നിര്‍മ്മല പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ.ഫാ.പോള്‍ ചൂരത്തോട്ടി,ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ.ഫാ.ബിജു വടക്കേല്‍ സിഎംഐ,ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ റവ.ഫാ.അനില്‍ ഫിലിപ്പ് സിഎംഐ, കെ.സി.വൈ.എം രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഫാ.ജോര്‍ജ് പീച്ചാനിക്കുന്നേല്‍,രൂപത ആനിമേറ്റര്‍ റവ.സി സ്റ്റെല്ല എസ്.എ.ബി.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



9 വേദികളില്‍ 18 മത്സരയിനങ്ങളിലായി 1500 ലധികം യുവജനങ്ങള്‍ പങ്കെടുത്ത യുവജന കലോത്സവത്തില്‍ കോതമംഗലം കത്തീഡ്രല്‍ ഇടവക ഒന്നാം സ്ഥാനവും, വാഴക്കുളം ഇടവക രണ്ടാം സ്ഥാനവും, ആരക്കുഴ ഇടവക മൂന്നാം സ്ഥാനവും, കല്ലൂര്‍ക്കാട് ഇടവക നാലാം സ്ഥാനവും കരസ്ഥമാക്കി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments