വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ എത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കെതിരെ മുന്‍ സൈനികന്റെ അസഭ്യവര്‍ഷം, നഗ്‌നത പ്രദര്‍ശനം നടത്തി



മാവേലിക്കരയില്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തി മുന്‍ സൈനികന്‍. ജാതി അധിക്ഷേപം നടത്തിയെന്നും കൈയേറ്റത്തിന് ശ്രമിച്ചതായും പരാതിയുണ്ട്. 




വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ എത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കെതിരെയാണ് മുന്‍ സൈനികന്റെ അസഭ്യവര്‍ഷം. തഴക്കര സ്വദേശി സാം തോമസാണ് നഗ്നത പ്രദര്‍ശനം ഉള്‍പ്പെടെ നടത്തി സ്ത്രീകളോട് മോശമായി പെരുമാറിയത്.



തഴക്കരകുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സാം നഗ്നതാപ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ പറഞ്ഞു. ഇയാള്‍ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. മാവേലിക്കര പൊലീസ് പ്രതിയെ പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.



പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനെത്തിയ തങ്ങളെ അസഭ്യം പറഞ്ഞു, ഉടുതുണി ഉയര്‍ത്തിക്കാട്ടി അധിക്ഷേപിച്ചു, ജോലി തടസ്സപ്പെടുത്തി, ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹരിതസേനാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ പോര്‍ട്ടലിലും മാവേലിക്കര പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments