പോക്സോ കേസിൽ പാലാ കടനാട് വല്യാത്ത് സ്വദേശിയായ പ്രതിക്ക് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും.


 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ അശ്ലീല സംഭാഷണം നടത്തിയ കേസിൽ പ്രതിക്ക് കോടതി മൂന്നുവർഷം കഠിന തടവും, 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലാ കടനാട് വല്യാത്തു കോളനി ഭാഗത്ത് കല്ലുവെട്ടത്ത് വീട്ടിൽ ജോമോൻ (48) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് ആണ് ശിക്ഷ വിധിച്ചത്. ഇയാൾ 2023 മെയ് മാസത്തിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി അശ്ലീല സംഭാഷണം നടത്തുകയായിരുന്നു.

 തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ്.എച്ച്.ഓ ആയിരുന്ന രഞ്ജിത്ത് കെ. വിശ്വനാഥന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമർപ്പിക്കുകയായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments