സംരക്ഷണഭിത്തി തകര്‍ന്നു: റോഡ് അപകടഭീഷണിയില്‍



റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. രണ്ടു മാസം മുന്‍പ് നിര്‍മ്മിച്ച തൊടുപുഴ – ആനക്കയം റോഡില്‍ തെക്കുംഭാഗം വട്ടമറ്റം ഭാഗത്താണ് കല്‍ക്കെട്ട് തകര്‍ന്ന് റോഡ് വീണ്ടും അപകടാവസ്ഥയിലായത്.ഏതാനും മാസം മുന്‍പ് ഇവിടെ ലോറി മറിഞ്ഞതിനെ തുടര്‍ന്നാണ് തകര്‍ന്ന ഭാഗത്ത് പുതുതായി കല്ല് കെട്ടി മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് പാത ബലപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ കല്‍ക്കെട്ടിന്റെ മധ്യഭാഗം തകര്‍ന്ന നിലയിലാണ്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും ഭീഷണിയിലാണ്.നൂറു കണക്കിനു ടോറസ് ലോറികളാണ് ദിവസേന ഇതുവഴി സഞ്ചരിക്കുന്നത്. കൂടാതെ സര്‍വീസ് ബസുകളും സ്‌കൂള്‍ ബസുകളും മറ്റ് വാഹനങ്ങളും ഇതു വഴി സഞ്ചരിക്കുന്നുണ്ട്. അതേ സമയം റോഡിന് ആവശ്യത്തിനു വീതി ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.


റോഡില്‍ പല ഭാഗത്തും പഴയ കല്ലു കൈയ്യാലകളും മണ്‍തിട്ടകളും മാത്രമാണ് സംരക്ഷണഭിത്തിയായി ഉള്ളത്. ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ അരിക് ചേര്‍ത്ത് നിര്‍ത്തുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും ആശങ്കയുണ്ട് ഇതുവഴിയുള്ള സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും പലപ്പോഴും വീതിയില്ലാത്തതിനാല്‍ ലോറികള്‍ക്ക് സൈഡ് കൊടുക്കാന്‍ സമയമെടുക്കുന്നതു മൂലം കൃത്യ സമയത്ത് ഓടി എത്താന്‍ സാധിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഈ ഭാഗത്താണ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വരുന്നവരും റോഡിന് ആവശ്യത്തിനു വീതിയില്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നുണ്ട്. അതിനാല്‍ റോഡിന് വീതി കൂട്ടി നിര്‍മിക്കാനും തകര്‍ന്നു കിടക്കുന്ന റോഡ് റീ ടാറിംഗ് നടത്താനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments