ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് 11.5 ലക്ഷം രൂപ അനുവദിച്ചു.... നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തുമെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവ്വഹിച്ചു .


ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് 11.5 ലക്ഷം രൂപ അനുവദിച്ചു.... നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തുമെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവ്വഹിച്ചു .
 ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് പതിനൊന്നര ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. 
കരൂർ ഗ്രാമപഞ്ചായത്തിലെ അന്തീനാട് അമ്പലം ജംഗ്ഷൻ, കൊല്ലപ്പള്ളി എന്നിവിടങ്ങളിലും ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂരുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. 


ഈ മൂന്ന് സ്ഥലങ്ങളിലും സ്കൂൾ കുട്ടികൾ അടക്കം നൂറുകണക്കിന് ആളുകൾ മഴയും വെയിലുമേറ്റാണ് ബസ് കാത്ത് നിന്നിരുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി ഈ പ്രശ്നത്തിന് പരിഹാരം ആകും. അന്തിനാട് അമ്പലം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു 
മുൻ പഞ്ചായത്ത് മെമ്പർ കുര്യാച്ചൻ പ്ലാത്തോട്ടം യോഗത്തിൽ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ മാന്തോട്ടം, ഷാജി വട്ടക്കുന്നേൽ ,ബാബു കാവുകാട്ട് ,സന്തോഷ് വരിക്കമാക്കൽ ,സിജോ പ്ലാത്തോട്ടം, സുരേഷ് നീലകണ്ഠൻ, മുരുകൻ അന്തിനാട് തുടങ്ങിയവർ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments