ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ പദ്ധതിയായ അംഗൻ ജ്യോതി പദ്ധതിയ്ക്ക് എലിക്കുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.പഞ്ചായത്തിലെ 24 അങ്കണവാടികൾക്കും ഊർജ സംരക്ഷണ ഉപകരണം (ഇൻ ജക്ഷൻ കുക്കർ) നല്കിയാണ് പദ്ധതിയ്ക്ക് തുടക്കമായത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോളുടെ അധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എസ്. ഷാജി,പഞ്ചായത്തംഗങ്ങളായ സിനി ജോയ് , മാത്യൂസ് പെരുമനങ്ങാട് ആശ റോയ്, സെൽവി
വിൽസൺ, ദീപ ശ്രീജേഷ്, സിനിമോൾ കാക്കശ്ശേരിൽ, കെ.എം. ചാക്കോ , നിർമ്മല ചന്ദ്രൻ ,യമുന പ്രസാദ് എന്നിവർ സംസാരിച്ചു
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments