ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ.



കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി, വെമ്പള്ളി ചെമ്മനംപറമ്പിൽ വീട്ടിൽ ഷിജി (54)  എന്നയാളെയാണ് ഗാന്ധിനഗര്‍  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2015 സെപ്തംബർ 10 ന് കോട്ടയം മെഡിക്കൽ കോളേജിൽ 11-ാം വാര്‍ഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ തലയണയുടെ അടിയിൽ നിന്നും 4800/- രൂപ അടങ്ങിയ പഴ്സ് മോഷണം ചെയ്ത കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. 

ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. ഗാന്ധിനഗര്‍  സ്റ്റേഷന്‍ എസ്.എച്ച്.ഓ സിനോദ് കെ, സി.പി.ഓ മാരായ പ്രേംകുമാർ, സുജിത്ത്.ആർ നായർ, രഞ്ജിത്ത് റ്റി.ആർ  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments