ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകം സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ 1964ലെ ഭൂപതിവ് നിയമഭേദഗതിയും അടിസ്ഥാന സൗകര്യ വികസനവുമായിരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബൂത്ത് കണ്‍വീനര്‍മാരുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി രംഗത്തുണ്ടാകുമെന്നും ജോയ്സ് ജോര്‍ജിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയേടത്ത്, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചന്‍ ഓലിക്കരോട്ട്, അഡ്വ. പി.കെ. മധു നമ്പൂതിരി, പ്രൊഫ. ജെസി ആന്റണി, അംബിക ഗോപാലകൃഷ്ണന്‍, മനോജ് മാമല, ജോര്‍ജ് പാലക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments