പുലിയന്നൂര്‍ മഹാദേവ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറി

ചിത്രം: രമേഷ് കിടങ്ങൂര്‍




പുലിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഇന്ന് കൊടിയേറി.

വൈകീട്ട് 5.15 ന് ഭജന 5.45 മുതല്‍ ചെറുതാഴം ചന്ദ്രന്‍, ചിറയ്ക്കന്‍ നിധീഷ് എന്നിവരുടെ ഇരട്ട തായമ്പക നടന്നു.

 ചിത്രങ്ങള്‍: രമേഷ് കിടങ്ങൂര്‍

8 മണിയോടെ തന്ത്രി മുഖ്യന്‍ അനില്‍ ദിവാകരന്‍ നമ്പൂതിരി മണയത്താറ്റ് ഇല്ലം, മേല്‍ശാന്തി എം. വി. വിഷ്ണു നമ്പൂതിരി മുണ്ടക്കൊടി ഇല്ലം എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റും നടന്നു.


 

തുടര്‍ന്ന് ആചാരവെടി, കൊടിയേറ്റ് സദ്യ എന്നിവയുണ്ടായിരുന്നു. 8.30 മുതല്‍ പ്രശസ്ത പിന്നണി ഗായകന്‍ ജിന്‍സ് ഗോപിനാഥിന്റെ നേതൃത്വത്തിന്‍ ഭക്തി ഗാനമേള അരങ്ങേറുന്നു.

നാളെ മുതല്‍ 7-ാം തീയതി വരെ എല്ലാ ദിവസവും ഉത്സവബലി നടത്തും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments