റബ്ബർ കാർഷിക വിളയല്ല എന്ന കാരണത്താൽ കേന്ദ്ര സർക്കാർ താങ്ങുവില നിഷേധിക്കുന്നുവെന്ന് അഡ്വ.വി ബി ബിനു....... പാലായിൽ പി. എസ്. പരമേശ്വരൻ നായർ അനുസ്മരണാ സമ്മേളനം നടത്തി
സ്വന്തം ലേഖകൻ
പ്രതിസന്ധി നേരിടുന്ന റബ്ബർ കർഷകർക്ക് റബ്ബർ ഒരു കാർഷിക വിളയല്ല എന്ന കാരണം പറഞ്ഞു കർഷകരുടെ ഏറെ നാളത്തെ ആവശ്യ മായ റബ്ബറിന്റെ താങ്ങുവില കേന്ദ്ര സർക്കാർ നിഷേധിക്കുകയാണെന്ന് സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു ആരോപിച്ചു.
കേന്ദ്രത്തിൽ ബിജെപി ഭരണം ഏറ്റപ്പോൾ മുതൽ ഇന്ത്യയിലെ കോപ്പറേറ്റുകളുടെ താല്പര്യത്തിനു വഴങ്ങി കർഷകരെയും, തൊഴിലാളികളെയും ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് ഇതിനെതിരെ കർഷകരും, തൊഴിലാളികളും വലിയ ചെറുത്തു നിൽപ്പാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽ സിപിഐ നേതാവും എ ഐ റ്റി യു സി ജില്ല പ്രസിഡന്റ്,ദീർഘ കാലം മീനച്ചിൽ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച പി എസ് പരമേശ്വരൻ നായരുടെ ഏട്ടാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി അഡ്വ. പി ആർ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പങ്കെടുക്കാനായി കോട്ടയം പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ കടന്നുവന്നത് സമ്മേളനത്തിൽ പങ്കെടുത്ത തൊഴിലാളികൾക്ക് ആവേശകരമായി. അദ്ദേഹം തൊഴിലാളികളെ അഭിവാദ്യം ചെയ്തു.
മീനച്ചിൽ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ . ജനറൽ സെക്രട്ടറി പി കെ ഷാജകുമാർ സ്വാഗതം ആശംസിച്ചു. എ ഐ റ്റി യു ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ല വൈസ് പ്രസിഡന്റ് ബാബു കെ ജോർജ്, ഹെഡ്‌ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ല പ്രസിഡന്റ് എം ജി ശേഖരൻ, കിസ്സാൻ സഭ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി, സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, എം റ്റി സജി, അഡ്വ പയസ് രാമപുരം, എൻ സുരേന്ദ്രൻ, സിബി ജോസഫ്, പി എൻ ദാസപ്പൻ എന്നിവർ പ്രസംഗിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments