ചൂടിന്റെ തോത് അറിയാന്‍ താപമാപിനി, മഴയുടെ അളവറിയാന്‍ മഴമാപിനി, പുഴയുടെ നിലയറിയാന്‍ പുഴമാപിനി. മീനച്ചില്‍ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ മറ്റൊരു റഫറന്‍സ് സെന്റര്‍ കൂടി പ്രവര്‍ത്തനക്ഷമമായി.
ശൃംഖലയുടെ ഭാഗമായി തുടക്കത്തില്‍തന്നെ ആറ്റിലെ പാലത്തില്‍ പുഴമാപിനി വരച്ച് പ്രവര്‍ത്തനത്തിന്റെ ഭാഗമായ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അന്റോണിയന്‍ ക്ലബ്ബ്, എസ്. പി. സി, ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ് എന്നിവയാണ് റഫറന്‍സ് സെന്ററിനെ ഏകോപിപ്പിക്കുന്നത്.
മീനച്ചില്‍ നദീസംരക്ഷണ സമിതി നേതൃത്വം നല്‍കുന്ന മീനച്ചില്‍ നദീ-നിരീക്ഷണ ശൃംഖലയുടെ ഫീല്‍ഡ്തല ഏകോപനം നിര്‍വ്വഹിക്കുന്നത് സിറ്റിസണ്‍സ് ക്ലൈമറ്റ് എഡ്യുക്കേഷന്‍ സെന്ററാണ്. എം. ആര്‍. ആര്‍.എം. റഫറന്‍സ് സെന്റര്‍ മീനച്ചില്‍ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ. എസ്. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
നിരീക്ഷണ ഉപകരണങ്ങള്‍ കര്‍ഷകവേദി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. ഒ. ജോസഫ്, എം.ആര്‍.ആര്‍.എം. പൂഞ്ഞാര്‍ പഞ്ചായത്ത് ടീം ലീഡ് പി.സി. ജോസ്, ഭൂമിക ട്രഷറര്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ കൈമാറി.
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്ച്. എസ്. എസ് അദ്ധ്യാപകനും എസ്.പി സി. ഓഫീസറുമായ ടോണി തോമസ് പുതിയാപറമ്പിലിന്റെ മക്കളും സെന്റ് ആന്റണീസ് എച്ച്.എസ്. എസ്. വിദ്യാര്‍ത്ഥികളുമായ തോമസ് ടോണി, അന്ന ടോണി എന്നിവരാണ് തങ്ങളുടെ വീടിനോട് ചേര്‍ന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട റഫറന്‍സ് സെന്ററിലെ വോളന്റിയര്‍മാര്‍.



0 Comments