പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ ഓട്ടിസം സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കും - മാണി സി. കാപ്പന്‍



പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ ഓട്ടിസം  സെന്ററിന്റെ പോരായ്മകള്‍ അടിയന്തിരമായി പരിഹരിക്കുമെന്ന് മാണി സി.കാപ്പന്‍ എം എല്‍.എ. പറഞ്ഞു.


ഓട്ടിസം സെന്റര്‍ സന്ദര്‍ശിച്ച എം എല്‍ എ ആവശ്യമായ ഫര്‍ണിച്ചറുകളും പരിശിലന ഉപകരണങ്ങളും വാങ്ങുന്നതിനും ക്ലാസ് മുറിയില്‍ എ. സി സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ഉപയോഗിക്കത്തക്കവിധത്തിലുള്ള പ്രതേക ടോയ്‌ലറ്റും ചെറിയ കളിസ്ഥലവും നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

ഇപ്പോള്‍ 18 കുട്ടികള്‍ എത്തിച്ചേരുന്ന ഓട്ടിസം സെന്റര്‍ ഒരു മോഡല്‍ ഓട്ടിസം സെന്ററാക്കുന്നതിന്  ആവശ്യമായ പ്രോജക്ടും എസ്റ്റിമേറ്റും തയ്യാറാക്കി നല്കാന്‍ ബി.ആര്‍.സി. അധികാരികളെ ചുമതലപ്പെടുത്തി. എപ്രില്‍ മാസം ആദ്യം തന്നെ വേണ്ടതുക എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും ലഭ്യമാക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

 

എം എല്‍ എ മാണി സി കാപ്പന്‍ ചെയര്‍മാനായും ജോളി മോള്‍ ഐസക്ക്  ജനറല്‍ കണ്‍വീനറായും, ബേബി ജോസഫ് ആനപ്പാറ, പാലാ വ്യാപാരി വ്യവസായ ഏകോപന സമിതി സെക്രട്ടറി വി.സി ജോസഫ്, വ്യവസായ സമിതി പ്രതിനിധി ജോസ് കുറ്റിയാനിമറ്റം, യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സെക്രട്ടറി സജി തോമസ്, ജോമോന്‍ ഓടയ്ക്കല്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മറ്റിയും രൂപീകരിച്ചു





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments