ട്രെയിനില്‍ നിന്ന് വീണ് വണ്ണപ്പുറം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്


യാത്രക്കിടെ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് പരിക്ക്. വണ്ണപ്പുറം പച്ചിലക്കവല എലിവാലുങ്കല്‍ ഫ്രാന്‍സീസി (24) നാണ് വീഴ്ചക്കിടെ ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആറോടെ തിരുവനന്തപുരത്ത് നിന്നും ചങ്ങനാശേരിക്കുള്ള യാത്രയില്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ പുറപ്പെടുകയും തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ വൈദ്യുതി തൂണില്‍ തല ഇടിച്ചാണ് അപകടം. 

വണ്ണപ്പുറം സ്വദേശിനിയായ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥ യുവാവിന്റ ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്ന് ആളെ തിരിച്ചറിയുകയും വിവരം കാളിയാര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. കാളിയാര്‍ പോലീസ് വഴിയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.ഫ്രാന്‍സീസ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments