പരിസ്ഥിതി -കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി സ്കൂൾ -കോളേജ് തലത്തിൽ മീനച്ചിൽ നദീസംരക്ഷണ സമിതി രൂപം കൊടുത്തിട്ടുള്ള പ്രവർത്തന സഖ്യമായ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ യൂണീറ്റ് പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ 12 ന് രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ വച്ച് ഉത്ഘാടനം ചെയ്യും.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജി (ദേശീയ ഉഷ്ണമേഖലാ കാലാവസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട്- ഐ.ഐ.ടി.എം) പൂനെയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയുമായ ഡോ. ആര്യാ വി. ബി. ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ഉത്ഘാടനം നിർവഹിച്ച് വിഷയാവതരണം നടത്തും. മീനച്ചിൽ നദീ സംരക്ഷണ സമിതി പ്രസിഡൻ്റ് ഡോ. എസ് രാമചന്ദ്രൻ അധ്യക്ഷത വഹിക്കും രവി പാല, പ്രിൻസിപ്പാൾ സിസ്റ്റർ ജീസാ മരിയ, ജെസ് ലിൻ പി. ജോസ് എന്നിവർ നേതൃത്വം നൽകും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments