സുനില്‍ പാലാ
''എന്റെ കൃഷ്ണാ''... നാരായണീയം പാടി സമര്‍പ്പിക്കുമ്പോഴുള്ള ഭദ്ര ടീച്ചറിന്റെയും നാല്പത്തൊന്ന് ശിഷ്യരുടെയും ഉറക്കെയുള്ള വിളി കേള്‍വിക്കാരുടെ മനസ്സും ഹൃദയവും ഭക്തിസാന്ദ്രമാക്കും. അറിയാതെ അവരുടെ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ നിറയും... നാരായണീയത്തിന്റെ മഹിമയുമായി എഴുപത്തഞ്ചുകാരി ഭദ്ര യോഗേഷും നാല്പത്തിയൊന്ന് ശിഷ്യരും നാടുചുറ്റാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
നാല്പതുകാര്‍ മുതല്‍ എണ്‍പത്തഞ്ചുവയസ്സുകാര്‍ വരെ ഭദ്ര ടീച്ചറിന്റെ ശിഷ്യഗണത്തിലുണ്ട്. ഇതില്‍ ഒന്‍പതുപേര്‍ റിട്ടയേര്‍ഡ് അധ്യാപകരാണ്. ലീല ഗോവിന്ദന്‍, ശ്യാമള, വനജ, ഭാരതി, ലളിത, ഷൈല, കോമളം, ശാന്ത, ഉണ്ണിയമ്മ തുടങ്ങിയ റിട്ടയേര്‍ഡ് അധ്യാപകരുടെയെല്ലാം നാരായണീയ ഗുരുവാണ് ഭദ്ര ടീച്ചര്‍.
പൂഞ്ഞാര്‍ ശ്രീകൃഷ്ണ നാരായണീയ സമിതി മധ്യതിരുവിതാംകൂറിലെ പ്രമുഖ നാരായണീയ സമിതിയായി ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. പൂഞ്ഞാര്‍ പനച്ചിപ്പാറ കൊട്ടാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നാരായണീയ സമര്‍പ്പണം നടത്തി പ്രവര്‍ത്തനം ആരംഭിച്ച ശ്രീകൃഷ്ണ നാരായണീയ സമിതി കേരളത്തിലെമ്പാടും നാരായണീയ പാരായണവുമായി എത്തിക്കഴിഞ്ഞിരിക്കുന്നു. അരുണാപുരം ശ്രീരാമകൃഷ്ണാശ്രമത്തില്‍ പേരൂര്‍ തങ്കമണിയമ്മ ടീച്ചറില്‍ നിന്നാണ് പാലാ പുത്തന്‍പള്ളിക്കുന്ന് ശ്രീഭദ്രയിലെ ഭദ്രാ യോഗേഷ് നാരായണത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നെടുത്തത്.
ഗുരുവായൂരപ്പനുമുന്നിലും നാരായണീയം എഴുതിയ സാക്ഷാല്‍ മേല്‍പ്പത്തൂരിന്റെ ജന്‍മസ്ഥലമായ ചന്ദനക്കാവ് ക്ഷേത്രത്തിലും കാടാമ്പുഴ ക്ഷേത്രത്തിലുമെല്ലാം ശ്രീകൃഷ്ണ നാരായണീയ സമിതിയുടെ ഭക്തിനിര്‍ഭരമായ ഈണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വൈക്കത്ത് നടത്ത് അഖില ഭാരത ഭാഗവത സത്രമുള്‍പ്പെടെ നിരവധി സപ്താഹയജ്ഞ വേദികളില്‍ ഭക്തമനസ്സുകളില്‍ കൃഷ്ണസ്തുതികളുടെ കോള്‍മയിര്‍ കൊള്ളിക്കാന്‍ ശ്രീകൃഷ്ണ നാരായണീയ സമിതിക്ക് കഴിഞ്ഞു.
മേല്‍പ്പത്തൂരിന്റെ നാരായണീയത്തിനൊപ്പം ദേവിഭാഗവത സപ്താഹ വേദികളില്‍ ദേവീനാരായണീയവും ഇവര്‍ പാരായണം ചെയ്യുന്നുണ്ട്.
പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് അക്കൗണ്ട്‌സ് ഓഫീസറായി വിരമിച്ച ശേഷമാണ് ഭദ്ര യോഗേഷെന്ന ഭദ്രടീച്ചര്‍ നാരായണീയ പാരായണത്തില്‍ സജീവമായത്.
ശിഷ്യരായ ലീല ടീച്ചറും ശ്യാമള ടീച്ചറുമുള്‍പ്പെടെ മുഴുവന്‍ ആളുകളും ഇന്ന് ശ്രീകൃഷ്ണ നാരായണീയ സമിതിയുടെ സജീവ അംഗങ്ങളാണ്. ഭര്‍ത്താവ് യോഗേഷും (റിട്ട. സീനിയര്‍ സൂപ്രണ്ട്, എ.ഇ.ഒ. ഓഫീസ് പാലാ, മക്കളായ രാജേഷ് ശ്രീഭദ്ര (ഹെഡ്മാസ്റ്റര്‍, വലവൂര്‍ ഗവ. യു.പി. സ്‌കൂള്‍), മനേഷ് (കെ.എസ്.എഫ്.ഇ. അങ്കമാലി) എന്നിവരും മരുമക്കളായ ഗായത്രി (കോട്ടയം കോടതി), ഡോ. ബിന്‍സി ബേബി (അസി. പ്രൊഫ. ആദിശങ്കര കോളേജ് കാലടി) എന്നിവരും ഭദ്രടീച്ചറിന്റെ നാരായണീയ പാരായണ സപര്യയ്ക്ക് എല്ലാവിധ പിന്തുണയുമേകുന്നു.
നിലവില്‍ രണ്ടിടത്തുകൂടി ഭദ്രടീച്ചര്‍ നാരായണീയ പാരായണത്തിന് പരിശീലനം കൊടുക്കുന്നുണ്ട്. ടീച്ചറിന്റെ ഫോണ്‍: 6238700541.
നാരായണീയ പാരായണം യഥാര്‍ത്ഥത്തില്‍ ഒരു പൂജതന്നെയാണ്.
നിലവില്‍ രണ്ടിടത്തുകൂടി ഭദ്രടീച്ചര്‍ നാരായണീയ പാരായണത്തിന് പരിശീലനം കൊടുക്കുന്നുണ്ട്. ടീച്ചറിന്റെ ഫോണ്‍: 6238700541.
നാരായണീയ പാരായണം യഥാര്‍ത്ഥത്തില്‍ ഒരു പൂജതന്നെയാണ്.
മനസും ശരീരവും ഗുരുവായൂരപ്പന് സമര്‍പ്പിച്ചു കൊണ്ടുള്ള ഈശ്വരോപാസനയാണിത്. മനസ്സലിഞ്ഞ് പാരായണം ചെയ്യുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാകുമെന്ന് തീര്‍ച്ച.
- ഭദ്രടീച്ചര്‍, ഗുരു, നാരായണീയ പാരായണ സമിതി
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments