ഒറ്റ രാത്രിയില്‍ ചൂണ്ടിയത് 20 സോളാര്‍ ലൈറ്റ് ബാറ്ററികള്‍

സുനില്‍ പാലാ

രാമപുരം അമനകരയില്‍ ഒറ്റരാത്രികൊണ്ട് ഇരുപത് സോളാര്‍ ലൈറ്റിന്റെ ബാറ്ററികള്‍ അടിച്ചുമാറ്റിയ മോഷ്ടാക്കളെ തേടി രാമപുരം പോലീസ്.

അമനകര വാര്‍ഡില്‍ പതിനൊന്നും ചേറ്റുകുളം വാര്‍ഡില്‍ അഞ്ചും മേതിരി വാര്‍ഡില്‍ നാലും സോളാര്‍ വഴിവിളക്കുകളുടെ ബാറ്ററികളാണ് മോഷണം പോയത്. എല്ലാം ഒറ്റ രാത്രിയില്‍.

രാമപുരം നാലമ്പല ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നാടിനെ ഇരുട്ടിലാക്കി മോഷ്ടാക്കളുടെ വിളയാട്ടം. 


ഏതാനും നാളുകള്‍ക്ക് മുന്‍പ് കുറിഞ്ഞി, പിഴക് സ്വദേശികള്‍ മേതിരി, പാലച്ചുവട് എന്നിവിടങ്ങളിലെ സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ചിരുന്നു. അന്ന് സി.സി.റ്റി.വി ക്യാമറ പരിശോധിച്ച് പ്രതികളെ പിടികൂടിയിരുന്നു. നാളുകള്‍ക്ക് ശേഷം വീണ്ടും വഴിവിളക്കുകളുടെ ബാറ്ററികള്‍ മോഷണം പോകുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്. ഒറ്റ രാത്രികൊണ്ട് ഇത്രയും ബാറ്ററികള്‍ മോഷണം പോയതിലെ ഞെട്ടലിലാണ് പൊലീസും. 
 


ഓരോ സോളാര്‍ ലൈറ്റിനും ലക്ഷങ്ങള്‍ മുടക്കിയാണ് സ്ഥാപിച്ചിരുന്നത്. നാലമ്പല റോഡിലെ ലൈറ്റുകളിലെ ബാറ്ററികളാണ് കൂടുതലായും മോഷണം പോയത്. പ്രതികളെ പിടികൂടുവാന്‍ സാധിക്കാത്തതില്‍ ആശങ്കയിലാണ് നാട്ടുകാര്‍. ഇതുസംബന്ധിച്ച് രാമപുരം പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതി നല്‍കി.



ഇത് ആശങ്കയുണ്ടാക്കുന്നു, പ്രതികളെ ഉടന്‍ പിടികൂടണം

രാമപുരം നാലമ്പല ദര്‍ശന വഴികളിലെ സോളാര്‍ വഴിവിളക്കുകളുടെ ബാറ്ററികള്‍ കൂട്ടത്തോടെ മോഷണം പോയത് കടുത്ത ആശങ്ക ഉണ്ടാക്കുന്നു. നാലമ്പല ദര്‍ശന സീസണ്‍ തൊട്ടുപടിവാതില്‍ക്കല്‍ നില്‍ക്കെ ഇങ്ങനെയൊരു മോഷണമുണ്ടായത് ഗൗരവതരമാണ്. എത്രയുംവേഗം പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറാകണം.

- രാമന്‍ നമ്പൂതിരി പുനത്തില്‍ ഇല്ലം, സോമനാഥന്‍ നായര്‍ അക്ഷയ (നാലമ്പല ദര്‍ശന കമ്മറ്റി ഭാരവാഹികള്‍)










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments