പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പാലാ നഗരസഭയുടെ ഖജനാവില്‍ പണമില്ലപോലും!...... വാടകയും പിരിക്കേണ്ട, മുറികൊടുക്കുമ്പോഴുള്ള എഗ്രിമെന്റും വയ്‌ക്കേണ്ട, പിന്നെവിടുന്ന് വരും പണം......? ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയാണോ പാലാ നഗരസഭയുടെ പണപ്പെട്ടി ചോര്‍ത്തുന്നത്...! അധികാരികളുടെ മൂക്കിനു മുന്നിൽ കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ പോലുമുണ്ട് മുറിയെടുത്ത് ഒരു കൊല്ലത്തോളമായിട്ടും നയാ പൈസ വാടക കൊടുക്കാത്ത പ്രസ്ഥാനങ്ങള്‍......
പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പാലാ നഗരസഭയുടെ ഖജനാവില്‍ പണമില്ലപോലും! വാടകയും പിരിക്കേണ്ട, മുറികൊടുക്കുമ്പോഴുള്ള എഗ്രിമെന്റും വയ്‌ക്കേണ്ട, പിന്നെവിടുന്ന് വരും പണം. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയാണോ പാലാ നഗരസഭയുടെ പണപ്പെട്ടി ചോര്‍ത്തുന്നത്...! കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ പോലുമുണ്ട് മുറിയെടുത്ത് ഒരു കൊല്ലത്തോളമായിട്ടും നയാ പൈസ വാടക കൊടുക്കാത്ത പ്രസ്ഥാനങ്ങള്‍...... അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിലിരിക്കുകയാണോ അധികാരികൾ.....? ചോദ്യം ഉയരുകയാണ് .
പുതിയ ഭരണസമിതി പാലാ നഗരസഭയുടെ 2026- 27 വര്‍ഷത്തെ ബജറ്റവതരണ വേളയില്‍ ആദ്യം തന്നെ പറഞ്ഞത് പെന്‍ഷനടക്കമുള്ള ചെലവുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ട സാമ്പത്തിക വരുമാനമാര്‍ഗങ്ങള്‍ നിലവില്‍ നഗരസഭയ്ക്കില്ല എന്നാണ്.
ഭരണമേറ്റെടുത്ത നാള്‍ മുതല്‍ നഗരസഭയ്ക്ക് വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ചും നയാ പൈസ ഖജനാവില്‍ എല്ലാത്തതിനെക്കുറിച്ചും പരിദേവനങ്ങള്‍ നിരത്തുന്ന ഭരണസമിതിയും ഉദ്യോഗസ്ഥരും നഗരസഭയ്ക്ക് കിട്ടാനുള്ള പൈസയെങ്കിലും മേടിച്ചെടുക്കാന്‍ ശ്രമിക്കേണ്ടേ. അതിനൊരു നടപടിയുമില്ല.
ഇത് ചൂണ്ടിക്കാട്ടാനോ ശക്തമായ നടപടി സ്വീകരിപ്പിക്കാനോ പ്രതിപക്ഷമൊട്ട് തുനിയുന്നുമില്ല.
കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ നഗരസഭയുടെ മുറി വാടകയ്ക്ക് എടുത്തതില്‍ പിന്നെ, നയാ പൈസ വാടക കൊടുക്കാത്ത വിരുതന്‍മാരുണ്ട്. മാത്രമല്ല മുറി വാടകയ്ക്ക് എടുക്കുമ്പോള്‍ നഗരസഭയുമായി ചേര്‍ന്ന് നടത്തേണ്ട എഗ്രിമെന്റ് വ്യവസ്ഥകള്‍ പോലും ഇക്കൂട്ടര്‍ പാലിച്ചിട്ടുമില്ല. എന്നിട്ടും ഉദ്യോഗസ്ഥരും ഭരണസമിതിയും മൗനം പാലിക്കുകയാണെങ്കില്‍ അതിന് പിന്നിലെന്ത്...? ഉത്തരം പറയേണ്ടവര്‍ ഇപ്പോഴും മൗനത്തിന്റെ വാല്മീകത്തിലാണ്.
വാടക കുടിശ്ശിക വന്നാല്‍ കൃത്യമായി നോട്ടീസ് നല്‍കുകയും, തുടര്‍ന്നും വാടകയടയ്ക്കുന്നില്ലെങ്കില്‍ അവരെ നിയമപരമായി എത്രയും വേഗം ഒഴിവാക്കുകയുമാണ് ചെയ്യേണ്ടതെന്നിരിക്കെ, ജീവനക്കാരുടെ കെടുകാര്യസ്ഥതയ്ക്ക് കൃത്യമായ നടപടിയെടുക്കാൻ മുനിസിപ്പൽ ഭരണസമിതിയ്ക്കും കഴിയേണ്ടതല്ലേ. വരുമാനത്തിന് വേണ്ട നടപടികള്‍ കൃത്യമായി ചെയ്യാതെ ഒന്നിനും പണമില്ലെന്ന് പുലമ്പി മുന്‍ ഭരണസമിതിയെ കുറ്റം പറയാം എന്നല്ലാതെ ഒരു കാര്യവുമില്ല.
കിട്ടാപ്പണം ഏതു വിധേനയും പിരിച്ചെടുക്കുന്നതിലുള്ള ഭരണ സമിതിയുടെ വീഴ്ചകള്‍ തിരുത്തി മുന്നോട്ടു നയിക്കാന്‍ പ്രതിപക്ഷത്തിനും ബാധ്യതയുണ്ടെന്നിരിക്കെ അവരും കമാന്ന് മിണ്ടുന്നില്ല എന്നതാണ് വാസ്തവം





0 Comments