സംസ്കാരത്തിൻ്റെ അന്തസത്തയിലാണ് ഭാരതം ഏകത ദർശിക്കുന്നത്: വത്സൻ തില്ലങ്കേരി



സംസ്കാരത്തിൻ്റെ അന്തസത്തയിലാണ് ഭാരതം ഏകത
ദർശിക്കുന്നത്:   വത്സൻ തില്ലങ്കേരി

 മതത്തിൻ്റെ പേരിലല്ല സംസ്കാരത്തിൻ്റെ അന്തസത്തയിലാണ് ഭാരതം ഏകത ദർശിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി.

എല്ലാവരെയും സ്വീകരിക്കുന്നതും സാംശ്ലേഷിക്കുന്നതുമാണ് ഭാരതീയ കാഴ്ചപ്പാടെന്നും അദ്ദേഹം  വ്യക്തമാക്കി.

രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാലായിൽ നടന്ന 

പാലാ നഗരസഭ- കരൂർ പഞ്ചായത്ത്തല ഹിന്ദു ഏകത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതം മാറിയാലും പൂർവ്വികരെ മാറ്റാൻ കഴിയില്ല.

പൂർവ്വികരെ അംഗീകരിക്കുന്നതുംആദരിക്കുന്നതുമായ മതനേതാക്കളും നമുക്കുണ്ട്.രാജ്യത്ത് വിഘടനവാദം ഉയർത്തിയ 
നേതാക്കളാണ് ഭാരതത്തെ വെട്ടിമുറിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


            സനാതന ധർമ്മത്തിൻ്റെ ഭാവാത്മകമായ അന്ത:സത്തയെ ജനങ്ങളിൽ എത്തിക്കുന്നതിനാണ് രാജ്യത്തുടനീളം ഹിന്ദു ഏകത സമ്മേളനങ്ങൾ നടക്കുന്നത്.

ഒരുമയുടെ സന്ദേശം നൽകുന്നതാണ് ഈ സമ്മേളനങ്ങൾ. 
ഇവിടെ സവർണനും അവർണനും ചേർന്നാണ് അവർണന് വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടി സത്യാഗ്രഹം നടത്തിയത്.

ഗുരുവായൂർ സത്യാഗ്ഹവും ഈ പരിവർത്തന മാതൃക പിന്തുടർന്നു.
ആദ്ധ്യാത്മിക ആചാര്യന്മാരും

സന്യാസ ശ്രേഷ്ഠന്മാരും പന്തിഭോജനത്തിനും സാമൂഹ്യപരിവർത്തനത്തിനും നേതൃത്വം നൽകി.


ഭാരത സ്വാതന്ത്ര്യത്തിൻ്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ
ഭാാരതം വികസിത രാജ്യമാക്കണം എന്ന കാഴ്ചപ്പാടാണ് നമ്മുടെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

          മുൻസിപ്പൽ ടൗൺ ഹാളിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിൽ നടന്ന സമ്മേളനത്തിൽ അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. 

സ്വാഗതസംഘം രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനായി. സ്വാഗതസംഘം പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ട്, ജനറൽ കൺവീനർ ഡോ. പി.സി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.


        ഗൗണാറിൽ (മീനച്ചിലാർ) നദീവന്ദനം ആരതി, ഭജനാർച്ചന, സോപാന സംഗീതം എന്നിവയും നടന്നു. വിഗ്നേശ്വര കാറ്ററിംഗ് ഉടമ
ദിപു വി.നായർ, പഞ്ചഗുസ്തിയിൽ

ദേശീയതലത്തിൽ ഇരട്ട സ്വർണം നേടിയ രാജേഷ് പി. കൈമൾ ( ശന്തനു എൻഡോവ്മെൻ്റ്) സംഗീത അദ്ധ്യാപിക വി.എസ്.
ശശികല എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments