കുരുവിക്കൂട് ശ്രീദയാനന്ദ എല്‍.പി. സ്‌കൂളിന് പാചകപ്പുരയും ഡൈനിംഗ് ഹാളും യാഥാര്‍ത്ഥ്യമായി.


കുരുവിക്കൂട് ശ്രീദയാനന്ദ എല്‍.പി. സ്‌കൂളിന് പാചകപ്പുരയും ഡൈനിംഗ് ഹാളും യാഥാര്‍ത്ഥ്യമായി. 
 95 വര്‍ഷം പഴക്കമുള്ളതും എലിക്കുളം പഞ്ചായത്തിലെ ഏറ്റവും മാതൃകാ വിദ്യാലയവും ഇരുന്നൂറില്‍പരം കുട്ടികള്‍ പഠിക്കുന്ന ശ്രീദയാനന്ദ എല്‍.പി. സ്‌കൂളിന് പാചകപ്പുരയും ഡൈനിംഗ് ഹാളും യാഥാര്‍ത്ഥ്യമായി. എന്‍.എസ്.എസ്. ഉരുളികുന്നം കരയോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള 95 വര്‍ഷം പഴക്കമുള്ള ഈ സ്‌കൂളിന് കാലപഴക്കംകൊണ്ട് പുതിയ കെട്ടിടം കരയോഗത്തിന്റെ നേതൃത്വത്തില്‍ ഒരുകോടിരൂപയോളം സമാഹരിച്ച് പുതിയ സ്‌കൂള്‍ മന്ദിരം നിര്‍മ്മിച്ചിരുന്നു. എന്നാല്‍ സ്‌കൂളിനാവശ്യമായിട്ടുള്ള പാചകപ്പുരയും ഡൈനിംഗ് ഹാളും ഉണ്ടായിരുന്നില്ല. 

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇപ്പോള്‍ പാചകപ്പുരയും ഡൈനിംഗ് ഹാളിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും ഡൈനിംഗ് ഹാളിന്റെയും ഉദ്ഘാടനം നാളെ (20.06.2024-വ്യാഴം) രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിക്കുന്നതാണ്. 

യോഗത്തില്‍ സ്‌കൂള്‍ മാനേജരും എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റുമായ ഇ.ആര്‍. സുശീലന്‍ പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി

 റോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോള്‍, പഞ്ചായത്ത് മെമ്പര്‍മാരായ മാത്യൂസ് പെരുമനങ്ങാട്ട്, ജെയിംസ് ജീരകത്ത്, സിനി ജോയി, യമുന പ്രസാദ്, പി.റ്റി.എ. പ്രസിഡന്റ് ദീപു ഉരുളികുന്നം, എലിക്കുളം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാറയ്ക്കല്‍, ഹെഡ്മിസ്ട്രസ് കവിത കെ. നായര്‍ എന്നിവര്‍ പ്രസംഗിക്കും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments