44-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണവുമായി സ്‌നേഹദീപം പദ്ധതി


44-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണവുമായി സ്‌നേഹദീപം പദ്ധതി 
 ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധതി രണ്ടുവര്‍ഷം കൊണ്ട് നാല്‍പത്തിനാലാം വീടിന്റെ നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ്. കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, എലിക്കുളം, അകലക്കുന്നം പഞ്ചായത്തുകളിലായി നാല്പ്പത്തിമൂന്ന് വീടുകളുടെ നിര്‍മ്മാണം ആണ് ഇതിനോടകം ഏറ്റെടുത്തത്. മുത്തോലി പഞ്ചായത്തില്‍ ഒന്‍പത് വീടുകളുടെയും കൊഴുവനാല്‍ പഞ്ചായത്തില്‍ ഇരുപത്തിരണ്ട് വീടുകളുടെയും കിടങ്ങൂര്‍ പഞ്ചായത്തില്‍ ഒന്‍പത് വീടുകളുടെയും അകലക്കുന്നം പഞ്ചായത്തില്‍ രണ്ട് വീടുകളുടെയും എലിക്കുളം പഞ്ചായത്തില്‍ ഒരു വീടിന്റെയും നിര്‍മ്മാണം ആണ്
 പൂര്‍ത്തിയാക്കപ്പെടുന്നത്. ഇതിനോടകം മുപ്പത്തിയഞ്ച് വീടുകളുടെ താക്കോല്‍ സമര്‍പ്പണം നടത്തി. കൊഴുവനാല്‍ പഞ്ചായത്തിലെ മേവട ആയില്യംകുന്നില്‍ മുപ്പത്തിയാറാമത് വീടിന്റെയും അകലക്കുന്നം പഞ്ചായത്തിലെ നെല്ലികുന്നില്‍ മുപ്പത്തിയെഴാം വീടിന്റെയും മുത്തോലി പഞ്ചായത്തിലെ മീനച്ചിലില്‍ മുപ്പത്തിയെട്ടാം വീടിന്റെയും കൊഴുവനാല്‍ പഞ്ചായത്തിലെ
 മേവടയില്‍ എ.ജെ. തോമസ് അമ്പഴത്തിനാലും എം.എ. എബ്രാഹം മുണ്ടുപാലയ്ക്കലും ചേര്‍ന്ന് സൗജന്യമായി നല്‍കിയ 95 സെന്റ് സ്ഥലത്ത്  മുപ്പത്തിയൊമ്പതു മുതല്‍ നാല്‍പ്പത്തിമൂന്ന് വരെയുള്ള അഞ്ച് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരണാവസ്ഥയിലാണ്. 

ഈ വീടുകളുടെയെല്ലാം താക്കോല്‍ സമര്‍പ്പണം ഒരു മാസത്തിനുള്ളില്‍ നടത്തപ്പെടുന്നതാണ്.  സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള നാല്‍പത്തിനാലാമത്തെതും കൊഴുവനാല്‍ പഞ്ചായത്തില്‍ ഈ പദ്ധതിപ്രകാരം നിര്‍മ്മിക്കുന്ന ഇരുപത്തിമൂന്നാമത്തേതുമായ വീടിന്റെ ശിലാസ്ഥാപനം നാളെ (21.06.2024, വെള്ളി) ഉച്ചകഴിഞ്ഞ് 2.00 ന് കെഴുവംകുളം ലക്ഷം വീട് കോളനിക്ക് സമീപം  വച്ച് അഡ്വ. കെ. ഫ്രാന്‍സീസ് ജോര്‍ജ് എം.പി. നിര്‍വ്വഹിക്കുന്നതാണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments