നിർണ്ണായക തീരുമാനങ്ങളുമായി ഇപ്പോൾ പാലാ നഗരസഭാ യോഗം
സ്വന്തം ലേഖകൻ
നഗരസഭയിലെ രണ്ടാമത്തെ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ തെക്കേക്കര ഭാഗത്ത് ആരംഭിക്കുന്നതിനായി കെട്ടിടം വാടക വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് താൽപര്യപത്രം ലഭിച്ചിട്ടുള്ളതിൽ 15/223-ാം നമ്പർ കെട്ടിടം ഹെൽത്ത് ആൻ്റ് വെൽനസ് സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിന് അനുയോജ്യമായ കൗൺസിലിലേയ്ക്ക് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു. കെട്ടിടമാണെന്ന്
നഗരസഭ കോംപ്ലക്‌സുകളിലെ ഒഴിവായിക്കിടക്കുന്ന മുറികൾ അടിയന്തിരമായി ലേലം ചെയ്യുന്നതിന് തീരുമാനിച്ചു.
മൃഗാശുപത്രി കോംമ്പൗണ്ടിൽ എം.സി.എഫ് സ്ഥാപിക്കുന്നത് ആദ്യ പ്രോജക്‌ടായി നടപ്പിലാക്കുന്നതിന് ശുചിത്വമിഷന് കത്ത് നൽകുന്നതിന് തീരുമാനിച്ചു.
വയോമിത്രം മുനിസിപ്പൽ ലൈബ്രറിയുടെ താഴത്തെ നിലയിലേയ്ക്ക് മാറ്റുന്നതിനും, ഇതിനോടനുബന്ധിച്ച് മുനിസിപ്പൽ ലാബിൻ്റെ കളക്ഷൻ സെൻ്റർ കൂടി സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
വയോമിത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഫോട്ടോസ്റ്റാറ്റ് മെഷീൻ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് തീരുമാനിച്ചു.
എം.പി. ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയത്തിൻ്റെ ഓപ്പൺ ജിം-ൻ്റെ പ്രവർത്തികൾ ചെയ്യുന്നതിനും, വാടകയ്ക്ക് നൽകിയിരിക്കുന്ന സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളിന് പ്രത്യേക മീറ്റർ നൽകി കണക്ഷൻ എടുക്കുന്നതിനും, വയറിംഗ് ജോലികൾ
പൂർത്തീകരിക്കുന്നതിനും പ്രോജക്ടിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു.
ആർ.വി.പാർക്ക് ഓപ്പൺ സ്റ്റേജ്, സിവിൽ സ്റ്റേഷൻ ഓപ്പൺ സ്റ്റേജ് എന്നിവ പൊതു പരിപാടികൾ നടത്തുന്നതിലേയ്ക്കായി വാടകയ്ക്ക് നൽകുന്നതിനും, നഗരസഭയുടെ കാലപ്പഴക്കം ചെന്ന ഓട്ടോറിക്ഷാകൾ, റോഡ് റോളർ, ആക്രി സാധനങ്ങൾ മുതലായവ ലേലം ചെയ്ത‌് വിൽക്കുന്നതിനും തീരുമാനിച്ചു.
നഗരസഭാ പരിധിയിലെ ഗവ.എൽ.പി.സ്‌കൂളുകളിലെയും, മഹാത്മ: ഗവ.യുപി സ്‌കൂളിലേയും കുട്ടികൾക്ക് സർക്കാർ തീരുമാനപ്രകാരമുള്ള പ്രഭാത ഭക്ഷണം നൽകുന്നതിന് പ്രോജക്‌ട് റിവിഷൻ ചെയ്യുന്നതിന് തീരുമാനിച്ചു.
എസ്.എസ്.കെ സമഗ്ര ശിക്ഷ അഭിയാൻ കേരള, ഓട്ടിസം കുട്ടികൾക്ക് ലക്ഷം രൂപ അനുവദിച്ചത് പ്രകാരം പുതിയ കെട്ടിടം പണിയുന്നതിനുള്ള നട സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
ശബരിമല ഫണ്ടിൽ ഉള്ള തുക ഉപയോഗിച്ച് ശബരിമല തീർത്ഥാ സൗകര്യാർത്ഥം സർക്കാർ ഉടമസ്ഥതയിലുള്ള ദേവസ്വം ബോർഡിൻ്റെ അധീനത വെള്ളാപ്പാട് ക്ഷേത്രം, പുതിയ കാവ് ക്ഷേത്രം, തൃക്കയിൽ ക്ഷേത്രം, ളാലം ക്ഷേത്രം എന്നിവിടങ്ങളിലും, സന്ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ വിശ്രമത്തിനും, മുരിക്കുംപുഴ ദേവീക്ഷേത്രത്തിന് പുറകുവശത്തുള്ള വികസനത്തിനുമായി ഒരുലക്ഷത്തി അറുപതിനായിരം രൂപാ അനുവദിക്കുന്നതിനും, ക്ഷേത്രഭാരവാഹികൾ പരസ്‌പരം ധാരണ വച്ച് നഗരസഭയെ അറിയിക്കുന്ന പക്ഷം ക്ഷേത്രത്തിൽ കൂടുതൽ തുക ചിലവഴിക്കാൻ അനുവാദം നൽകുന്നതിനും കൗൺസിലിലേയ്ക്ക് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments