കാറ്റിൽ മരം കടപുഴകി, റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായും തകർന്നു...ഒഴിവായത് വൻ ദുരന്തം



ചങ്ങനാശേരി  പെരുന്ന വില്ലേജ് ഓഫിസിനു മുൻപിലുണ്ടായിരുന്ന കൂറ്റൻ പുളിമരം കാറ്റത്ത് കടപുഴകി വീണു.റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലക്കോണ് മരം വീണത്. റോഡരികിലെ വൈദ്യുതി പോസ്റ്റും തകർത്തുകൊണ്ടാണ് മരം കാറിനു മുകളിലേക്ക്

 വീണത്.ഇതോടെ പോസ്റ്റും, ലൈൻ കമ്പികളും അടക്കം കാറിന് മുകളിലേക്ക് പതിച്ചു.കാറിനുള്ളിൽ ഈ സമയം യാത്രക്കാരില്ലാതിരുന്നതിനാൽ വലിയ ദുരന്തം വഴിമാറി.എംസി റോഡ് ഭാഗത്തേക്കാണ് മരം വീണത്. മരത്തിൻ്റെ ശിഖര ഭാഗം റോഡിലേക്ക് വീണതിനാൽ ഗതാഗത തടസമുണ്ടായി. അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. കാർ പൂർണമായും തകർന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments