ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണം ക്വാറി മാഫിയയുടെ നിയന്ത്രണത്തിലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി.... വൈസ് പ്രസിഡൻ്റ് സ്ഥാനം വിനോദ് ഇന്ന് വൈകിട്ട് രാജിവച്ചു
സ്വന്തം ലേഖകൻ
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി തൽസ്ഥാനം രാജിവച്ചു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണം ക്വാറി മാഫിയയുടെ നിയന്ത്രണത്തിലാണെന്ന് വിനോദ് പാലായിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
എൽഡിഎഫ്-യുഡിഎഫ് ഭേദമില്ലാതെ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ക്വാറി ലോബിയുടെ ചട്ടുകമായാണ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ജനപ്രതിനിധികൾ പണത്തിനുവേണ്ടി ക്വാറി മാഫിയയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നത്.
ഇവരുടെ രാഷ്ട്രീയ നേതൃത്വത്തിനും ഈ അഴിമതിയിൽ പങ്കുണ്ടെന്ന് വിനാദ് ആരോപിച്ചു.
പഞ്ചായത്തിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പരിസ്ഥിതി ദുർബ്ബല പ്രദേശമായ കയ്യൂരിൽ ക്വാറിക്ക്
ലൈസൻസ് എടുക്കാനുള്ള ശ്രമത്തിലാണെന്നും പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഉരുൾ പൊട്ടലുണ്ടായ
സ്ഥലം ഉൾപ്പെടുന്ന പ്രദേശമാണിതെന്നും വിനോദ്
കുറ്റപ്പെടുത്തി. മുമ്പേ വിവാദ നായകനായ ഒരു പ്രാദേശിക കോൺഗ്രസ് നേതാവാണ് ഭരണങ്ങാനത്തെ പാറമട ലോബിയെ നിയന്ത്രിക്കുന്നതെന്നും വിനോദ് കുറ്റപ്പെടുത്തി.
ക്വാറി മാഫിയകളുടെ സ്വാധീനത്തിൽ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ എൽഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് ഇളന്തോട്ടത്ത് നിന്ന് എൽഡിഎഫ് സ്വതന്ത്രനായാണ് വിനോദ് വിജയിച്ചത്.
പിന്നീട് യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച
തോടെയാണ് പഞ്ചായത്ത്
വൈസ് പ്രസിഡന്റായത്.
13 അംഗ ഭരണസമിതിയിൽ എൽഡിഎഫ്-6,യുഡിഎഫ്-6, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
പത്രസമ്മേളനത്തിൽ കേരള ഡെമോക്രാറ്റിക് പാർട്ടി പാലാ നിയോജക.മണ്ഡലം സെക്രട്ടറി
ജോയി മലയിൽ, ഭരണങ്ങാനം മണ്ഡലം സെക്രട്ടറി ടിബിൻ
തോമസ്,സെൻ തേക്കുംകാട്ടിൽ,
ഷാജിമോൻ വി.കെ.എന്നിവരും പങ്കെടുത്തു.
0 Comments