ഇടിമിന്നൽ ജാഗ്രത; ഇലവീഴാപുഞ്ചിറയിലും , ഇല്ലിക്കൽകല്ലിലും സഞ്ചാരികൾക്ക് രണ്ടു ദിവസം വിലക്ക്
കോട്ടയം ജില്ലയിൽ രണ്ടു ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപുഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം ജൂൺ എട്ട്, ഒൻപത് തിയതികളിൽ നിരോധിച്ച് ഉത്തരവായതായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.

0 Comments