പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് : യുവാവ് പിടിയില്‍



സ്‌പെഷല്‍ സ്‌ക്വാഡ് പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കച്ചവടക്കാരനില്‍നിന്നു പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. നേര്യമംഗലം സ്വദേശി തൊടുപുഴ മുതലിയാര്‍മഠത്ത് വാടകയ്ക്ക് താമസിക്കുന്ന കോയിക്കര റെനി റോയി (28)യെ ആണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരമറ്റം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. കടയില്‍ നിന്നും നേരത്തേ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പോലീസ് പിടികൂടിയിരുന്നു.കഴിഞ്ഞ ദിവസം കടയിലെത്തിയ റെനി താന്‍

 സ്‌പെഷല്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കടക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്നു പണവും സിഗരറ്റും വാങ്ങി. വീണ്ടും കടയിലെത്തി ഭീഷണിപ്പെടുത്തുകയും ബലമായി മേശവലിപ്പ് തുറന്ന് പണം എടുക്കുകയും ചെയ്തു. കച്ചവടക്കാരന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് എസ്‌ഐ

 എം.സി.ഹരീഷിന്റെ നേതൃത്വത്തില്‍ പ്രതിയെ തൊടുപുഴയില്‍നിന്നു പിടി കൂടിയത്. ഒരു വര്‍ഷം മുമ്പ് ഗാന്ധി സ്‌ക്വയറില്‍ യുവാവിനെ കാര്‍ ഇടിപ്പിച്ചു കൊല്ലാന്‍ നോക്കിയതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് റെനി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments