മീനച്ചിൽ പഞ്ചായത്തിൽ പുഷ്പ കൃഷിയ്ക്ക് തുടക്കമായി.


മീനച്ചിൽ പഞ്ചായത്തിൽ പുഷ്പ കൃഷിയ്ക്ക് തുടക്കമായി.
മീനച്ചിൽ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും കൃഷി ഭവനും സംയുക്തമായി നടപ്പിലാക്കുന്ന പുഷ്പ കൃഷിക്ക്  തുടക്കമായി. രാവിലെ പൈകയിൽ വെച്ച് പുഷ്പ കൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനിയും മുതിർന്ന തൊഴിലാളിയായ കത്രി ദേവസ്യയും ചേർന്നു നിർവ്വഹിച്ചു. അന്യനാട്ടിൽ
 നിന്നും വൻവിലയ്ക്ക് പൂക്കൾ വാങ്ങുന്നതു കുറയ്ക്കുന്നതിനും പുഷ്പ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പഞ്ചായത്ത് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിൻസി മാർട്ടിൻ മെമ്പർമാരായ നളിനി ശ്രീധരൻ,ബിജു തുണ്ടിയിൽ,ലിസമ്മ ഷാജൻ,ജോയി കുഴിപ്പാല,വിഷ്ണു പി വി, പുന്നൂസ് പോൾ,ഷേർലി
 ബേബി,ജയശ്രീ സന്തോഷ്,ബിജു കുമ്പളന്താനം,ബിന്ദു ശശികുമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിജോ പി ജോസഫ് , കുടുംബശ്രീ ചെയർപേഴ്സൺ ശ്രീലത ഹരിദാസ്, കൃഷി ഓഫീസർ അഖിൽ , കൃഷിഭവൻ ജീവനക്കാർ,തൊഴിലുറപ്പു പദ്ധതി ജീവനക്കാർ, തൊഴിലുറപ്പു പദ്ധതി  തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments