തലമുറ കൈ മാറിയ വിജയം തോപ്പൻസ് സ്വിമ്മിങ് അക്കാദമിയിലെ ജോയ് ജോസ് തോപ്പൻ
തിരുവനന്തപുരത്തു സമാപിച്ച സംസ്ഥാന ജൂനിയർ നീന്തൽ മത്സരത്തിൽ കോട്ടയത്തിനുവേണ്ടി വ്യക്തിഗതമായി ഒരു സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം കൂടാതെ രണ്ടു റിലെകളിലെ വെങ്കല മെഡൽ ,ആകെ 7 മെഡലുകൾ നേടി. കോട്ടയം ജില്ലക്ക് കിട്ടിയ ഏക സ്വർണമെഡൽ ജോയിയുടേതാണ്. ആഗസ്റ്റിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയിട്ടുമുണ്ട്.
തോപ്പിൽ സഹോദരങ്ങളിലെ മൂന്നാമനും, സാജൻ പ്രകാശ് ഉൾപെടെ നിരവധി താരങ്ങളെ വാർത്തെടുത്ത ജോയ് ജോസഫ് തോപ്പന്റെ കൊച്ചുമകനാണ് ഈ മിടുക്കൻ. ആദ്യതലമുറയിൽ
മുൻ അന്തർദേശീയ താരങ്ങളായ ടി ജെ ജേക്കബ്, മാത്യു ജോസഫ്, രണ്ടാം തലമുറയിൽ മുൻ അന്തർദേശീയ താരങ്ങളായ സുമി സിറിയക്, സോണി സിറിയക് , ലോക മാസ്റ്റേഴ്സ് നീന്തൽ മത്സര
മെഡൽ ജേതാവ്വ് ടി ജെ തോമസ് (മുത്തച്ഛന്റെ ജെഷ്ഠൻ), എന്നിവരുടെ പാത പിന്തുടർന്ന് ഒരു അന്തർദേശീയ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതാണ് ജോയിയുടെ ലക്ഷ്യം. മാന്നാനം കെ ഈ സ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിയായ് ജോയ് ഗാന്ധിനഗറിലുള്ള തോപ്പൻസ് അക്വാറ്റിക് സിൽ മുത്തച്ഛന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments