കേരള കോൺഗ്രസിന് തങ്ങളുടെ രാജ്യസഭാ സീറ്റ് വിട്ടു കൊടുത്ത സിപി(ഐ)എം പാർട്ടി നിലപാട് മുന്നണി രാഷ്ട്രിയത്തിന് മാതൃകാപരമെന്ന് പാലാ നഗരസഭ സി.പി. എം. പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ ബിനു പുളിക്കകണ്ടം പ്രസ്താവനയിൽ പറയുന്നു.... ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും ഇടത് കൺവീനറെയും അഭിവാദ്യം ചെയ്യുന്നുവെന്നും ബിനു



കേരള കോൺഗ്രസിന് തങ്ങളുടെ രാജ്യസഭാ സീറ്റ് വിട്ടു കൊടുത്ത സിപി(ഐ)എം പാർട്ടി നിലപാട് മുന്നണി രാഷ്ട്രിയത്തിന്  മാതൃകാപരമെന്ന് പാലാ നഗരസഭ സി.പി. എം.  പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ ബിനു പുളിക്കകണ്ടം പ്രസ്താവനയിൽ പറയുന്നു.  ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തെയും മുഖ്യമന്ത്രിയെയും ഇടത് കൺവീനറെയും അഭിവാദ്യം ചെയ്യുന്നുവെന്നും ബിനു 

. വിജയത്തിന്റെ തിളക്കമോ  ലഭിച്ച വോട്ടുകളുടെ എണ്ണമോ നോക്കിയല്ല മറിച്ച് രാഷ്ട്രീയ  അഭയമാണ്  ഇടതുമുന്നണിയിൽ സിപിഎം സഹകക്ഷികൾക്ക് നൽകി വരുന്നത്.  പലപ്പോഴും തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾ മൂലം ഈ യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ച് സിപിഎം  എന്ന രാഷ്ട്രീയ പ്രസ്ഥാനം സഹകക്ഷികളെ അമർച്ച ചെയ്യുന്നു എന്ന് പ്രചരിപ്പിക്കപ്പെടാറുണ്ട്.  ഇത്തരം വ്യാജ ആരോപണങ്ങളുടെ മുനയൊടിക്കുന്ന നിലപാടാണ്  കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിക്ക് സ്വന്തം രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തുകൊണ്ട് സിപിഎം കൈകൊണ്ടിരിക്കുന്നത്.  


കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ  പരാജയങ്ങളുടെ പേരിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന നിരുത്തരവാദിത്തപരമായ  ചില പ്രചാരവേലകൾ  കേരള കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ നടത്തുന്നതും രാഷ്ട്രീയ പക്വതയോടെ കണ്ട് ഊതിപെരുപ്പിക്കാതെ അവഗണിച്ച കോട്ടയത്തെ  സിപിഎം ജില്ലാ -ഏരിയ കമ്മിറ്റികളുടെ  നിലപാടും  അഭിനന്ദനം അർഹിക്കുന്നതാണ്. 

 യുഡിഎഫ്  പുറത്താക്കിയപ്പോൾ  കേരള കോൺഗ്രസിനെ ചേർത്തുനിർത്തി രാഷ്ട്രീയ അഭയം കൊടുത്ത  രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം.  രാജ്യസഭാമെമ്പർ സ്ഥാനം ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരിച്ച് ജോസ് കെ മാണി  പരാജയപ്പെട്ടപ്പോൾ  രാജ്യസഭയിലേക്ക് തിരികെ പോകാൻ ഊർജ്ജവും വോട്ടും പ്രോത്സാഹനവും നൽകി അദ്ദേഹത്തെ ജനപ്രതിനിധിയാക്കി
 നിലനിർത്തിയ രാഷ്ട്രീയ പ്രസ്ഥാനവും സിപിഎമ്മാണ്.  ഇന്ന് ലോക്സഭയിൽ  കേരള കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടത് അവസരം മുതലെടുത്ത് സിപിഎം ഒരു പ്രാദേശിക ചെറുകക്ഷിയുടെ ചിറകിരിയും  എന്ന് കണക്കുകൂട്ടിയ രാഷ്ട്രീയ എതിരാളികൾക്ക് മുന്നിൽ  ജോസ് കെ മാണിയുടെ ജനപ്രാതിനിധ്യം സംരക്ഷിച്ച് അദ്ദേഹത്തെ ആറുവർഷം കാലത്തേക്ക്  ജനപ്രതിനിധിയാക്കി രാഷ്ട്രീയാശ്വാസം നല്കി  നിലനിർത്തുന്നതും സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് എന്നത് ഒരു എളിയ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് അഭിമാനം ഉള്ള കാര്യമാണ്.

 പരാജിതരോടും പരാധീനതകൾ ഉള്ളവരോടും നിലനിൽപ്പിനായി അപേക്ഷിക്കുന്നവരോടും  ബാലിശമായ യുദ്ധങ്ങൾ പാടില്ല എന്ന പാഠമാണ് ഞങ്ങൾ സഖാക്കൾക്ക് ഈ തീരുമാനം വഴി നേതൃത്വം നൽകുന്നത് എന്നാണ് എന്റെ വിശ്വാസം.  ആരൊക്കെ എത്രയൊക്കെ വ്യാജപ്രചരണം നടത്തിയാലും വേട്ടയാടിയാലും,  ഉദ്ദിഷ്ട കാര്യം നടത്തി കിട്ടിയവർ ഉപകാരസ്മരണയില്ലാതെ തിരിഞ്ഞു കുത്തിയാലും അതിലൊന്നും തളരാത്ത താൻ  വിശ്വസിക്കുന്ന തൻ്റെ പ്രസ്ഥാനം തനിക്ക് എന്നും അഭിമാനമെന്നും
അഡ്വ ബിനു പുളിക്കകണ്ടം പ്രസ്താവനയിൽ പറയുന്നു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments