തൊടുപുഴ വണ്ണപ്പുറത്ത് യാത്രക്കിടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം

 
ഓട്ടോ വിളിച്ചു പോകുന്നതിനിടെ യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ചു. വണ്ണപ്പുറം എസ്എന്‍എം സ്‌കൂള്‍ പരിസരത്തെ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന ചെറുപുരയില്‍ ഡാലിക്കു നേരേ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ആക്രമണം ഉണ്ടായത്. അന്വേഷണത്തില്‍ അക്രമിയെ കണ്ടെത്തിയെങ്കിലും ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ കേസെടുത്തിട്ടില്ലെന്ന് കാളിയാര്‍ പോലീസ് പറഞ്ഞു.
സ്റ്റാന്‍ഡില്‍നിന്ന് ഓട്ടം വിളിച്ച് അമ്പലപ്പടി ഭാഗത്തേക്ക് പോകാനാണ് യാത്രക്കാരന്‍ ആവശ്യപ്പെട്ടത്. അമ്പലപ്പടിയില്‍ എത്തുന്നതിനു മുമ്പ് ഇയാള്‍ ഡ്രൈവറുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കുകയായിരുന്നു. ഒരുവിധം ഓട്ടോറിക്ഷ നിര്‍ത്തിയ ഡ്രൈവര്‍ വാഹനത്തില്‍ നിന്നുമിറങ്ങി. ഒപ്പം ഇറങ്ങിയ യാത്രക്കാരന്‍ ഡാലിയുടെ മൂക്കിന് പരിക്കേല്‍പ്പിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments