ഏഴാച്ചേരി ശ്രീരാമകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക പൊതുയോഗവും ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദര സമ്മേളനവും കരയോഗം ഹാളില്‍ നടന്നു.
പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എന്‍. ചന്ദ്രശേഖരന്‍ നായര്‍ ബജറ്റ് അവതരിപ്പിച്ചു.
സമ്മേളനത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് പി.എസ്. ശശിധരന്‍, സുരേഷ് ലക്ഷ്മിനിവാസ്, സി.ജി. വിജയകുമാര്‍, ചിത്ര വിനോദ്, രശ്മി തുമ്പയില്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉത്സവകമ്മറ്റി കണ്‍വീനറായി ജയചന്ദ്രന്‍ വരകപ്പള്ളിയെ തെരഞ്ഞെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments