വയോധികയെ ആക്രമിച്ച കേസിൽ ഇവരുടെ മകളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം, മാങ്ങാനം ആനത്താനം ഭാഗത്ത് ചക്കുപുരക്കൽ വീട്ടിൽ ലൈല (42) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രിയിൽ
വീട്ടില്‍ വച്ച് ഇവരുടെ മാതാവായ വയോധികയുമായി വാക്കുതർക്കം ഉണ്ടാവുകയും, വയോധികയെ ചീത്ത വിളിക്കുകയും, സമീപത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് കസേര കൊണ്ട് വയോധികയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. വയോധികയ്ക്ക് കിട്ടുന്ന
പെൻഷനിലെ തന്റെ വീതം കുറഞ്ഞുപോയി എന്നു പറഞ്ഞായിരുന്നു ഇവർ വയോധികയെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ
പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എ.എസ്.ഐ ലിനി, സബീന, സി.പി.ഓ മാരായ പ്രീത, ജ്യോതി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments