സുനില്‍ പാലാ
അപ്പോള്‍ പാലാ പോലീസിന് പണിയറിയാം, നഗരത്തില്‍ പരസ്യ മദ്യപാനികളുടെയും മറ്റ് സാമൂഹ്യ വിരുദ്ധരുടെയും ശല്യം രൂക്ഷമായത് സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പാലാ പോലീസ് ഉണര്‍ന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പരസ്യമായി മദ്യപിച്ച പത്തുപേര്‍ക്കെതിരെ പോലീസ് കേസെടുത്തുകഴിഞ്ഞു. ടൗണ്‍ ബസ് സ്റ്റാന്റില്‍ സ്ത്രീകള്‍ക്കുള്‍പ്പെടെ ശല്യമായി മാറിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയും പോലീസ് കര്‍ശന നടപടി ആരംഭിച്ചു കഴിഞ്ഞു.
പത്രവാര്‍ത്ത വന്ന അന്നുതന്നെ പാലാ സി.ഐ. ജോബിന്‍ ആന്റണി, എസ്.ഐ.മാരായ ബിനു വി.എല്‍., കുഞ്ഞുമോന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിലെമ്പാടും പട്രോളിംഗ് ശക്തമാക്കിയ പോലീസ് സംഘം അഞ്ചുപേരെ കയ്യോടെ പിടികൂടി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മറ്റ് അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തു. പരസ്യമായ മദ്യപാനം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടാണ് കേസെടുത്തിട്ടുള്ളത്.

ടൗണിലെ ചില പെട്ടിക്കടകളില്‍ പോലും പരസ്യമദ്യപാനവും തുടര്‍ന്ന് കയ്യാങ്കളിയും പതിവായിരുന്നു. ലഹരിക്കൈമാറ്റവും മറ്റും നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. പൊലീസ്, എക്‌സൈസ് അധികാരികളെ വിവരമറിയിച്ചിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാതെ വന്ന സാഹചര്യത്തില്‍ മദ്യപാനികള്‍ക്കെതിരെ തങ്ങള്‍ സ്വയം പ്രതിരോധം നടത്തുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments