സുനില്‍ പാലാ
ബഹുമാനപ്പെട്ട മന്ത്രി ഗണേഷ്‌കുമാര്‍ അറിയാന്‍... പാലായില്‍ കെ.എസ്.ആര്‍.ടി.സി.ക്കായി വലിയൊരു വാണിജ്യ സമുച്ചയം വര്‍ഷങ്ങള്‍ക്ക് മുമ്പേ പണിതുയര്‍ത്തിയിട്ടുണ്ട്. മന്ത്രി ഗണേഷ് കുമാര്‍ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവുമെന്നാണ് പാലാ നഗരവാസികളുടെയും ദിവസേന പാലാ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലെത്തി യാത്ര തുടരുന്ന ആയിരക്കണക്കിന് യാത്രക്കാരുടെയും പ്രതീക്ഷ. എന്നാല്‍ ഇതേവരെ ഈ കെട്ടിടത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഒരുവിധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടേയില്ല. മുന്‍ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്ത് പോയതൊഴിച്ചാല്‍ അധികാരികളെല്ലാം ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ വാണിജ്യ സമുച്ചയത്തെ മറന്ന മട്ടാണ്.
ഇതേ സമയം ഈ വാണിജ്യ സമുച്ചയത്തിന് അടുത്തുള്ള കെ.എസ്.ആര്‍.ടി.സി.യുടെ പഴയ ഡിപ്പോ കെട്ടിടം അറ്റകുറ്റപ്പണികളില്ലാതെ തകര്‍ച്ചയെ നേരിടുകയാണ്. ഡിപ്പോയും സ്റ്റേഷന്‍ ഓഫീസും പ്രവര്‍ത്തിക്കുന്ന ഈ പഴയ കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്.
ഈ മന്ദിരത്തിന് പകരമായി നിര്‍മ്മിച്ച പുതിയ വാണിജ്യ സമുച്ചയമാണിപ്പോള്‍ വെറുതെ കിടക്കുന്നത്. പാലാ ഡിപ്പോയുടെ വരുമാനവും യാത്രക്കാരുടെ സൗകര്യങ്ങളും വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ടിക്കറ്റേതര വരുമാനമായി വന്‍ തുക പ്രതിമാസം ലഭിക്കുമായിരുന്നിട്ടും അധികൃതര്‍ വീഴ്ച വരുത്തിയത് മൂലം വന്‍ നഷ്ടമാണ് സംഭവിക്കുന്നത്.

എം.എല്‍.എ., എം.പി. ഫണ്ടുകളും ഈ കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിച്ചു.
എംഎല്‍എ, എം.പി. ഫണ്ടുകളും കെഎസ്ആര്‍ടിസി അനുവദിച്ച തുകയും ഉപയോഗിച്ചാണ് ബഹുനില മന്ദിരം നിര്‍മാണം നടത്തിയത്. ഇവിടെ യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിന് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് ലക്ഷ്യമിട്ടിരുന്നത്. പുതിയ കെട്ടിടത്തിലേക്ക് ഡിപ്പോയുടെ പ്രവര്‍ത്തനം മാറ്റുവാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനുള്ള നീക്കം ഉപേക്ഷിച്ച നിലയിലാണ്. വാണിജ്യ സമുച്ചയത്തില്‍ പ്രധാനപ്പെട്ട ഓഫീസുകളും ജീവനക്കാര്‍ക്കുള്ള വിശ്രമ സ്ഥലവും മുകള്‍ നിലയില്‍ സ്ഥാപിക്കുവാനും പുതിയ കെട്ടിടത്തില്‍ ശൗചാലയങ്ങള്‍ സജ്ജമാക്കി നിലവിലുള്ള പരാതികള്‍ക്ക് പരിഹാരം കാണുവാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയായതല്ലാതെ തുടര്‍നടപടികള്‍ ഒന്നും ആയിട്ടില്ല.
വിഷയം അടിയന്തിരമായി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും
പാലാ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ പുതിയ വാണിജ്യ സമുച്ചയം വെറുതെ കിടക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ എത്രയുംവേഗം മന്ത്രി ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പെടുത്തും. ഇത് സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ ശേഖരിച്ചിട്ടുമുണ്ട് -
പ്രശാന്ത് നന്ദകുമാര്‍, കേരളാ കോണ്‍ഗ്രസ് (ബി) കോട്ടയം ജില്ലാ പ്രസിഡന്റ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments