സുനില്‍ പാലാ
ദര്‍ശനപുണ്യം തേടി ഭക്തര്‍ രാമപുരം നാലമ്പലങ്ങളിലേക്ക്. രാമായണകഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വ്വീകാചാരമാണ് നാലമ്പല ദര്‍ശനം എന്നപേരില്‍ പ്രസിദ്ധമായിട്ടുള്ളത്.
രാമപുരത്തെ നാലമ്പല ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം മൂന്ന് കിലോമീറ്റര്‍ മാത്രമായതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താന്‍ കഴിയുമെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
രാമപുരത്തെ ശ്രീരാമ സ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പുലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതോടെ രാമപുരത്തെ നാലമ്പല ദര്‍ശനം പൂര്‍ണ്ണമാകുന്നു.

രാമപുരത്തെ നാലമ്പലങ്ങളിലും വിശേഷപ്പെട്ട വഴിപാടുകളുമുണ്ട്. ശ്രീരാമസ്വാമിക്ക് അമ്പും വില്ലും സമര്‍പ്പണം, ശ്രീലക്ഷ്മണസ്വാമിക്ക് ചതുര്‍ബാഹു സമര്‍പ്പണം, ശ്രീഭരതസ്വാമിക്ക് ശംഖ് സമര്‍പ്പണം, ശ്രീശത്രുഘ്നസ്വാമിക്ക് ശ്രീചക്ര സമര്‍പ്പണം എന്നിവയാണ് പ്രധാന വഴിപാടുകള്‍. നാലമ്പല ദര്‍ശന കമ്മറ്റിയുടെ സഹകരണത്തോടെ നാല് ക്ഷേത്രങ്ങളിലും തീര്‍ത്ഥാടകരെ വരവേല്ക്കുവാനും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുവാനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് നാലമ്പല ദര്‍ശന കമ്മറ്റി ഭാരവാഹികളായ പി.ആര്‍. രാമന്‍നമ്പൂതിരി പുനത്തില്‍ ഇല്ലം, സോമനാഥന്‍ നായര്‍ അക്ഷയ, ഉണ്ണികൃഷ്ണന്‍ കൃഷ്ണവിലാസം, റെജികുമാര്‍ കൂടപ്പുലം, വിഷ്ണു നമ്പൂതിരി കൊണ്ടമറുക് ഇല്ലം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍
• മഴനനയാതെ ക്യൂ നില്‍ക്കുന്നതിന് പന്തലുകള്‍
• വാഹന പാര്‍ക്കിംഗിന് വിപുലമായ സൗകര്യം
• ഇന്‍ഫര്‍മേഷന്‍ സെന്ററുകളും വോളണ്ടിയര്‍മാരുടെ സേവനവും
• അമനകര ക്ഷേത്രത്തില്‍ അന്നദാനം
• ദര്‍ശന സമയം പുലര്‍ച്ചെ 5 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 5 മുതല്‍ 7.30 വരെയും
• കെ.എസ്.ആര്‍.ടി.സിയും നാലമ്പല ദര്‍ശന കമ്മറ്റിയും സഹകരിച്ച് വിവിധ ജില്ലകളില്‍ നിന്നും നാലമ്പലങ്ങളിലേക്ക് തീര്‍ത്ഥാടന യാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400864110

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments